മദ്യം വാങ്ങാനായി പിഞ്ചുകുഞ്ഞിനെ പിതാവ് 40,000 രൂപയ്ക്ക് വിറ്റു

ദിസ്പൂര്‍: മദ്യം വാങ്ങാനായി പിഞ്ചുകുഞ്ഞിനെ പിതാവ് 40,000 രൂപയ്ക്ക് വിറ്റു. അസമിലെ മോറിഗണ്‍ ജില്ലയിലാണ് സംഭവം. മദ്യം വാങ്ങാനായാണ്‌  പിതാവ് അമീനുല്‍ ഇസ്ലാം സാസിദാ ബീഗം എന്ന സ്ത്രീക്ക് രണ്ടരവയസുകാരനെ വിറ്റത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ രക്ഷപ്പെടുത്തി അമ്മക്ക് കൈമാറി.

കുഞ്ഞിന്റെ മാതാവ് രുക്മിന ബീഗം അമീനുല്‍ ഇസ്ലാമുമായി പിരിഞ്ഞ് ഏതാനും മാസങ്ങളായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. കുഞ്ഞിന് ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ എടുത്തുകൊണ്ടുപോയത്. എന്നാല്‍ രണ്ടുമൂന്ന് ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാഞ്ഞതില്‍ സംശയം തോന്നിയ അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പിതാവ് വിറ്റതായി കണ്ടെത്തിയത്. 

പ്രതി മയക്കുമരുന്ന് ഉപയോഗം, വില്‍പ്പന, സെക്‌സ് റാക്കറ്റ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതായി ആരോപനങ്ങളുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.


Contact the author

National Desk

Recent Posts

National Desk 16 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 18 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 19 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 21 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More