നീരജ് ചോപ്രയ്ക്ക് ബൈജൂസ് വക രണ്ട് കോടി രൂപ സമ്മാനം; മറ്റ് മെഡല്‍ ജേതാക്കള്‍ക്ക് ഓരോ കോടി

ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമായ  ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് രണ്ടുകോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ പഠന ആപ്ലിക്കേഷനായ ബൈജൂസ്. ഒളിംപിക്‌സില്‍ ഇന്ത്യക്കായി മെഡലുകള്‍ നേടിയ മറ്റ് താരങ്ങള്‍ക്ക് ഓരോ കോടി രൂപ വീതവും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുസ്തിയില്‍ വെളളി നേടിയ രവികുമാര്‍ ദാഹിയ, വെങ്കലം നേടിയ ബജ്രംഗ് പൂനിയ, വനിതകളുടെ വെയ്റ്റ് ലിഫ്റ്റിംഗില്‍ വെളളി നേടിയ മീരാഭായ് ചാനു, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെങ്കലം നേടിയ പി. വി. സിന്ധു, ബോക്‌സിംഗില്‍ വെങ്കലം നേടിയ ലവ്‌ലിന ബോര്‍ഹോഗെയ്ന്‍ എന്നിവര്‍ക്കാണ് ഓരോ കോടി രൂപ ലഭിക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ കായിക മേഖലയിലുളളവര്‍ക്ക് പ്രോത്സാഹനം എന്ന നിലയിലാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബൈജൂസ് പ്രസ്താവനയില്‍ പറയുന്നു. രാഷ്ട്രനിര്‍മ്മാണത്തില്‍ സ്‌പോര്‍ട്ട്‌സിന് സുപ്രധാന പങ്കുണ്ട്. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമല്ല എല്ലാ ദിവസവും നമ്മള്‍ നമ്മുടെ ഒളിംപിക്‌സ് നായകന്മാരെ ആഘോഷിക്കണം. അതിനുളള സമയമായിരിക്കുന്നു എന്നാണ് ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞത്.

പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍  87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് 130 കോടി ജനങ്ങളുടെ അഭിമാനമായി മാറിയത്. കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് 23 കാരനായ നീരജ്. മുന്‍ ലോക ജൂനിയര്‍ ജാവലിന്‍ ത്രോ ജേതാവാണ്. സ്വാതന്ത്ര്യം നേടിയതിനു ശേഷം ആദ്യമായാണ്‌ ഒളിംപിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ ഇന്ത്യ സ്വര്‍ണ്ണം നേടുന്നത്.

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

ബിജെപി കൊടുങ്കാറ്റിലും ഉലയാതെ ജിഗ്നേഷ് മേവാനി

More
More
National Desk 11 hours ago
National

ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയുംവേഗം നിറവേറ്റുമെന്ന് രാഹുല്‍; കഠിനാധ്വാനം ഫലംകണ്ടെന്ന് പ്രിയങ്ക

More
More
National Desk 1 day ago
National

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; യുപിയിലും ചത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി

More
More
Web Desk 1 day ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം, ഗുജറാത്തില്‍ എക്‌സിറ്റ് പോള്‍ യാഥാര്‍ത്ഥ്യമാകുന്നു

More
More
National Desk 2 days ago
National

കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം- അരവിന്ദ് കെജ്‌റിവാള്‍

More
More
National Desk 2 days ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More