കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യദ്രോഹക്കുറ്റം ഇപ്പോഴും കൊണ്ടുനടക്കുന്നതെന്തിനെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ഡല്‍ഹി: കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യദ്രോഹക്കുറ്റം ഇപ്പോഴും കൊണ്ട് നടക്കുന്നതെന്തിനെന്ന് ചീഫ് ജസ്റ്റിസ് എന്‍. വി. രമണ. അതോടൊപ്പം രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പോലീസ് സ്റ്റേഷനുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നിലപാടുകളില്‍ മാറ്റം വരുത്താത്തതുകൊണ്ടാണ് കസ്റ്റഡി മരണവും, മര്‍ദനങ്ങളും, മറ്റ് പൊലീസ് ക്രൂരതകളും നമ്മുടെ നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി ഓഫ് ഇന്ത്യ  സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

പോലീസിന്‍റെ അമിതാധികാര പ്രവണതയില്‍ മാറ്റം വരണമെങ്കില്‍ ജനങ്ങള്‍ക്ക് നിയമത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടായിരിക്കണമെന്നും, ഇതിനായി നിയമസഹായവും നിയമ വ്യവസ്ഥകളും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയമസംവീധാനം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുപോലെ ആയിരിക്കണം. കോടതിക്ക്  പൗരന്മാരുടെ വിശ്വാസം നേടണമെങ്കില്‍ തങ്ങൾ  അവർക്കുവേണ്ടി നിലനിൽക്കുന്നുവെന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ടാക്കണം. പലപ്പോഴും ദുർബല വിഭാഗങ്ങള്‍ നീതിന്യായ വ്യവസ്ഥയ്ക്ക് പുറത്താണ് ജീവിക്കുന്നത്. അവര്‍ക്ക് പലപ്പോഴും നിയമസഹായങ്ങള്‍ തേടാന്‍ കഴിയാതെ വരുന്നുവെന്നും എന്‍. വി രമണ കൂട്ടിച്ചേര്‍ത്തു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോര്‍ട്ട്‌ പ്രകാരം, 2017 നും 2019 നും ഇടയിൽ തടങ്കലിൽ പീഡിപ്പിക്കപ്പെട്ടവരുടെ എണ്ണം 1,189 ആണ്. അതേസമയം പോലീസ് ഏറ്റുമുട്ടലിൽ 348 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കണക്കുകളുടെ കൂടെ അടിസ്ഥാനത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം.

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 15 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 16 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More