നടി ശരണ്യ ശശി അന്തരിച്ചു

തിരുവനന്തപുരം: നടി ശരണ്യ ശശി അന്തരിച്ചു. ഏറെ നാളായി അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ട്യൂമറിനെത്തുടര്‍ന്ന് ഒന്‍പതിലേറേ തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യയെ മെയ് 23-നാണ് കൊവിഡ് ബാധിച്ചതുമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ പത്തിന് കൊവിഡ് നെഗറ്റീവായെങ്കിലും പിന്നീട് പനി കൂടുകയും വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

2012-ലാണ് ശരണ്യക്ക് ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. ശസ്ത്രക്രിയകളും തുടര്‍ച്ചയായ ചികിത്സയും മൂലം സാമ്പത്തികമായി തകര്‍ന്ന ശരണ്യയെ സിനിമാ സീരിയല്‍ മേഖലയിലുളള നിരവധിപേര്‍ സഹായിച്ചിരുന്നു. ഇടക്കാലത്ത് തന്റെ ചികിത്സയുടെ ആവശ്യത്തിനായി നടി യൂട്യൂബ് ചാനല്‍ ആരംഭിച്ച് സജീവമായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ദൂരദര്‍ശനിലെ സൂര്യോദയം എന്ന സീരിയലിലൂടെയാണ് ശരണ്യ അഭിനയരംഗത്തേക്ക് എത്തുന്നത്. ചാക്കോ രണ്ടാമന്‍ ആയിരുന്നു ശരണ്യയുടെ ആദ്യ മലയാള ചലചിത്രം. ചോട്ടാമുംബൈ, ബോംബൈ മാര്‍ച്ച് 12, തലപ്പാവ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് എന്ന സീരിയലിലാണ് ശരണ്യ അവസാനമായി അഭിനയിച്ചത്. 

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 14 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 17 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 17 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More