ഖേല്‍രത്ന അവാര്‍ഡ്‌ പുനര്‍നാമകരണം ചെയ്തത് ജനങ്ങളുടെ ആഗ്രഹപ്രകാരമല്ല, ഇതൊരു രാഷ്ട്രീയ ഗെയിം- ശിവസേന

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ പേരിലാക്കിയതിനെതിരെ ശിവസേന. തീരുമാനം ജനങ്ങളുടെ ആഗ്രഹമല്ല, മറിച്ച് ഒരു രാഷ്ട്രീയ ഗെയിംമാണെന്നാണ് ശിവസേന ആരോപിച്ചത്. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതോടൊപ്പം ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്ര മോഡിയുടെ പേര് നല്‍കുക എങ്ങനെയാണെന്നും, നരേന്ദ്രമോദി കായിക ലോകത്തിന് എന്ത് സംഭാവനയാണ് നല്‍കിയിരിക്കുന്നതെന്നും ശിവസേന ചോദിച്ചു. 

പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഭീകരപ്രവർത്തകരുടെ ഇരകളാണ്. അവരെപ്പോലുള്ള നേതാക്കളുമായി രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടാകാം, പക്ഷേ രാജ്യത്തിന്‍റെ  വികസനത്തിന് വേണ്ടി അവര്‍ നടത്തിയ ത്യാഗങ്ങളെ പരിഹസിക്കാൻ കഴിയില്ലെന്നും ശിവസേന പറഞ്ഞു. രാജീവ് ഗാന്ധിയെ അപമാനിക്കാതെ മേജർ ധ്യാൻ ചന്ദിനെ ആദരിക്കാമായിരുന്നു. പക്ഷേ, ഇപ്പോള്‍ രാജ്യത്തിന് അത്തരം പാരമ്പര്യവും സംസ്കാരവും നഷ്ടപ്പെട്ടു. അത് ധ്യാൻ ചന്ദിനെ സ്വർഗത്തിൽ ദു:ഖിപ്പിക്കുകയെയുള്ളുവെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ ദിവസമാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് പുനര്‍നാമകരണം ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.  ഇനിമുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് എന്നാണ് ഖേല്‍രത്‌ന പുരസ്‌കാരം അറിയപ്പെടുക. രാജ്യത്തുടനീളമുളള പൗരന്മാരുടെ ആവശ്യത്തെ മാനിച്ചാണ് പേരുമാറ്റിയതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. 

Contact the author

Web Desk

Recent Posts

National Desk 11 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 13 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 14 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 14 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 15 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More