ധരിക്കുന്നത് മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ - ഗ്രേറ്റ തൻബെർഗ്

കാലാവസ്ഥ വ്യതിയാനത്തില്‍ ഫാഷന്‍ മേഖലയുടെ പങ്കിനെ അപലപിച്ച് പാരിസ്ഥിതിക പ്രവര്‍ത്തക ഗ്രേറ്റ തൻബെർഗ്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഒരു പ്രധാന ഘടകം ഫാഷന്‍ കമ്പനികളാണ്. അവരുടെ പുതിയ ഉത്പന്നങ്ങള്‍ വിപണി കീഴടക്കുമ്പോള്‍ പഴയത് വലിച്ചെറിയപ്പെടുന്നത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാറുണ്ടെന്ന് ഗ്രേറ്റ അഭിപ്രായപ്പെട്ടു. വോഗ് മാഗസിനില്‍ നല്‍കിയ അഭിമുഖത്തിലാണ് ഗ്രേറ്റ ഇക്കാര്യം വ്യക്തമാക്കിയത്.

അതോടൊപ്പം, ഫാഷൻ കമ്പനികള്‍ അവരുടെ ഉൽപ്പന്നങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ചില കമ്പനികൾ അവരുടെ വസ്ത്രങ്ങൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത ഗ്രീൻവാഷ് പരസ്യ പ്രചാരണത്തിനെതിരെയും ഗ്രേറ്റ തന്‍ബെര്‍ഗ് വിമര്‍ശനമുന്നയിച്ചു. പരസ്യപ്രചരണം കൊണ്ട്  കമ്പനികൾ ഉദ്ദേശിക്കുന്നത്  തങ്ങളുടെ ഉത്പന്നങ്ങൾ എത്രത്തോളം പ്രകൃതി സൗഹാർദ്ദപരമാണെന്ന് കാണിക്കാനാണ്.  എന്നാൽ, ഇത്തരം വിശദീകരണങ്ങൾ പൂർണമായും സത്യസന്ധമല്ല എന്ന് ​ഗ്രേറ്റ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വോഗ് സ്കാന്‍ഡിനേവിയയുടെ പുതിയ ലക്കത്തിന്‍റെ കവറാണ് പതിനെട്ടുകാരിയായ ഗ്രേറ്റ തൻബെർഗ്. മാഗസിന്‍ നടത്തിയ അഭിമുഖത്തിൽ താൻ അവസാനമായി പുതിയ വസ്ത്രങ്ങള്‍ വാങ്ങിയത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നും ഗ്രേറ്റ വ്യക്തമാക്കി. അതെല്ലാം അറിയാവുന്ന ആളുകളുടെ കയ്യില്‍ നിന്നുമാണ് വാങ്ങിയതെന്നും ഗ്രേറ്റ പറഞ്ഞു. 

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More