സിനിമാചിത്രീകരണത്തിനിടെ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്

ചെന്നൈ: സിനിമാചിത്രീകരണത്തിനിടെ നടന്‍ പ്രകാശ് രാജിന് പരിക്ക്. ധനുഷ് നായകനാവുന്ന തിരുചിത്രംമ്പലം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പ്രകാശ് രാജിന് പരിക്കേറ്റത്. ഷൂട്ടിങ്ങിനിടെ വീണ താരത്തിന്റെ കൈക്കാണ് പരിക്കേറ്റത്. നടന്‍ തന്നെയാണ് വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

' ചെറിയൊരു വീഴ്ച്ച, ഒരു ഒടിവ്, ശസ്ത്രക്രിയക്കായി ഹൈദരാബാദിലേക്ക് പോവുകയാണ്. തന്റെ സുഹൃത്തായ ഗുരുവറെഡ്ഡിയുടെ അടുത്തേക്കാണ് സര്‍ജറിക്കായി പോകുന്നത്. അദ്ദേഹത്തിന്റെ കൈകളില്‍ താന്‍ സുരക്ഷിതനായിരിക്കും. ഞാന്‍ സുഖം പ്രാപിക്കും. നിങ്ങളുടെ ചിന്തകളില്‍ എന്നെയും ഉള്‍പ്പെടുത്തുക' എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്. ധനുഷിനെ നായകനാക്കി മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുചിത്രംമ്പലം. റാഷി ഖന്ന, നിത്യ മേനോന്‍, ഭവാനി ശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തിരുചിത്രമ്പലത്തിനുശേഷം പ്രകാശ് രാജ് മലയാളചിത്രം പടയിലാണ് അഭിനയിക്കുക. കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ്, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പട സംവിധാനം ചെയ്യുന്നത് കമല്‍ കെ. എം ആണ്.

Contact the author

Web Desk

Recent Posts

National Desk 20 hours ago
National

ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു- കമല്‍ ഹാസന്‍

More
More
National Desk 1 day ago
National

സഭയ്ക്കകത്ത് വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, ഇപ്പോള്‍ പുറത്തും ആക്രമിക്കാന്‍ ശ്രമം; ബിജെപിക്കെതിരെ ഡാനിഷ് അലി

More
More
National Desk 1 day ago
National

വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാനാവില്ല'; കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവ് പാര്‍ട്ടി വിട്ടു

More
More
National Desk 1 day ago
National

ബിജെപിക്കാരനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ, അവന്‍ ഓടിപ്പോകുന്നത് കാണാം- രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി വസുന്ധര രാജെ

More
More
National Desk 2 days ago
National

'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

More
More