എല്ലാ ശരീരങ്ങളും മനോഹരമാണെന്ന് ബംഗാളി താരം സ്വാസ്തിക മുഖര്‍ജി. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ അഭിപ്രായ പ്രകടനം. തങ്ങളുടെ ഉള്ളിലെ കുറവുകളെ സ്നേഹിക്കുകയും, അവയെ അംഗീകരിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും താരം അഭിപ്രായപ്പെട്ടു.
ഇവിടുത്തെ ജനങ്ങള്‍ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ശരീരത്തെയാണ് സ്നേഹിക്കുന്നത്. അത് തെറ്റായ രീതിയാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്ത ഇത്തരം സൗന്ദര്യ സങ്കല്പത്തോട് തനിക്ക് പുച്ഛമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. എല്ലാ ശരീരങ്ങള്‍ക്കും ഭംഗിയുണ്ട്. സ്വയം അത് തിരിച്ചറിയുകയാണ് വേണ്ടതെന്നും താരം പറഞ്ഞു. തന്റെ ശരീരം എങ്ങനെയാണോ അതിനെ അതുപോലെ സ്നേഹിക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും സ്വാസ്തിക മുഖര്‍ജി വ്യക്തമാക്കി.
സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്ന ചര്‍ച്ചകളില്‍ ഒന്നാണ് ബോഡി ഷെയ്മിങും, ബോഡി പോസിറ്റിവിറ്റിയും. നിരവധി താരങ്ങള്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന ബോഡി ഷെയ്മിങിനെപ്പറ്റി തുറന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം സ്വാസ്തിക മുഖര്‍ജിയുടെ പുതിയ ഫോട്ടോഷൂട്ടും, ക്യാപ്ഷനും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.