കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് പൂട്ടല്‍: മോദിയുടെ ഭയത്തിന്റെ തെളിവെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് ലോക്ക് ചെയ്ത് ട്വിറ്റര്‍. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കോണ്‍ഗ്രസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റുളളവരുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യവിവരങ്ങള്‍ പോസ്റ്റുചെയ്യുന്നതടക്കമുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടി. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തതിനുപിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും രണ്‍ദീപ് സിംഗ് സുര്‍ജേലാവെ, കെ. സി. വേണുഗോപാല്‍, സുഷ്മിത ദേവ്, മാണിക്യം ടാഗോര്‍, അജയ് മാക്കന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടും ട്വിറ്റര്‍ ലോക്ക് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

' മോദി ജീ നിങ്ങള്‍ എത്രമാത്രം ഭയപ്പെടുന്നു? കോണ്‍ഗ്രസ് സത്യവും അഹിംസയും ജനഹിതവും മാത്രം മുറുകെപ്പിടിച്ച് രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പോരാടിയ പാര്‍ട്ടിയാണ്. അന്ന് ഞങ്ങള്‍ വിജയിച്ചു. ഞങ്ങള്‍ വീണ്ടും വിജയിക്കും' എന്നാണ് അക്കൗണ്ട് ലോക്ക് ചെയ്ത വിവരത്തോടൊപ്പം കോണ്‍ഗ്രസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ആഗസ്റ്റ്‌ 8-നാണ്  രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തത്. നേരത്തെ ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് രാഹൂല്‍ ഗാന്ധിയുടെ പോസ്റ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെക്കുന്നത് വഴി മരണപ്പെട്ട കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുകയാണെന്നാരോപിച്ച് ദേശീയ ബാലവകാശ സംരക്ഷണ കമ്മീഷന്‍റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 1 day ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 3 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More