ഡോളര്‍ കടത്ത്; പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന മൊഴിയിന്‍ മേല്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇത്തരം വിഷയങ്ങൾ സഭയിൽ ചര്‍ച്ച ചെയ്യാന്‍ അനുമതി നൽകാനാകില്ലെന്നാണ് സ്പീക്കര്‍ എം. ബി. രാജേഷ്‌ വ്യക്തമാക്കിയത്. 

കോടതിയുടെ പരിഗണയിലുള്ള വിഷയങ്ങള്‍ ഇതിന് മുന്‍പ് സഭയില്‍ ചര്‍ച്ചക്ക് വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് എതിരായ മൊഴി നിർണ്ണായകമാണെന്നും, ഇത് സഭയിൽ അല്ലാതെ എവിടെയാണ് ചര്‍ച്ച  ചെയ്യുകയെന്നും വി. ഡി. സതീശൻ ചോദിച്ചു. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ തെളിയിക്കാന്‍ ഇത് ഒരു അവസരമാണെന്നും വി. ഡി. സതീസന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്നാണ് ഡോളര്‍ക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2017-ല്‍ മുഖ്യമന്ത്രി യു. എ. ഇയിലേക്ക് നടത്തിയ ആദ്യ യാത്രയിലാണ് വിദേശ കറന്‍സി കടത്തിയത്. അഹമ്മദ് അൽദൗഖി എന്ന യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞനാണ് ഇതിന് വേണ്ട സൗകര്യമൊരുക്കിയതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. 

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍റെ നിര്‍ദേശപ്രകാരം സരിത്താണ് സരിത്ത് ആണ് കറൻസി വാങ്ങി അൽദൗഖിക്ക് കൈമാറിയതെന്നും സ്വപ്നയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അതോടൊപ്പം പാക്കറ്റിൽ ഒരു ബണ്ടിൽ കറൻസി ഉണ്ടെന്ന് എക്സ് റേ സ്കാനിംഗിൽ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്തും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം. ശിവശങ്കർ സ്ഥിരീകരിച്ചു. കൈമാറിയത് യു.എ.ഇ പ്രതിനിധികൾക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്‍റെ വിശദീകരണം.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More