'ജഹാംഗീര്‍ അലി ഖാന്‍' എന്ന പേരിനെ വിമര്‍ശിക്കുന്നവര്‍ കഴുതകളെന്ന് സ്വരാ ഭാസ്ക്കര്‍

ബോളിവുഡ് താരങ്ങളായ സെയിഫ് അലി ഖാനും, കരീന കപൂറിനും പിന്തുണയുമായി ബോളിവുഡ് നടി സ്വരാ ഭാസ്ക്കര്‍. ജഹാംഗീര്‍ അലി ഖാന്‍ എന്ന പേരിനെ വിമര്‍ശിക്കുന്നവര്‍ കഴുതകളെന്നാണ് സ്വരാ ഭാസ്ക്കര്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചത്. താര ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയുടെ പേര് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് രണ്ടാമത്തെ കുട്ടിക്ക് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. 

സെയിഫ് അലി ഖാന്‍റെയും, കരീന കപൂറിന്‍റെയും പേര് വെളിപ്പെടുത്താതെയാണ് സ്വരാ ഭാസ്ക്കര്‍ പിന്തുണ പ്രഖ്യാപിച്ചത്. 'ദമ്പതികള്‍  അവരുടെ കുഞ്ഞിന് പേര് നൽകുന്നു. ആ ദമ്പതി നിങ്ങളല്ല.. എന്നാൽ ആ പേര് എന്താണെന്നും എന്തുകൊണ്ട് അത് നൽകിയെന്നുമുള്ള കാര്യത്തിൽ നിങ്ങൾക്ക് ഒരു ആശങ്കയുണ്ട്.  അത് നിങ്ങളുടെ മനസ്സില്‍ നിന്നുണ്ടാകുന്നതാണ്. അത് നിങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നുവെങ്കില്‍ നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ കഴുതകൾ. എല്ലാവരും സ്വന്തം കാര്യം നോക്കു' എന്നാണ് സ്വര ട്വീറ്റ് ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കരീനയുടെ പിതാവാണ് കുട്ടിയുടെ പേര് ജഹാംഗീര്‍ എന്ന് വെളിപ്പെടുത്തിയത്. നേരത്തെ മൂത്ത മകൻ തൈമൂറിന്‍റെ പേര് സംബന്ധിച്ച് വലിയ വിമർശനങ്ങൾ സെയ്ഫും കരീനയും നേരിട്ടിരുന്നു.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More