കേരള മുന്‍ ടെന്നീസ് താരം വാഹനാപകടത്തില്‍ മരിച്ചു

ദുബായ്: കേരളാ മുന്‍ ടെന്നീസ് താരം മരിച്ച നിലയില്‍. എറണാകുളം എളമക്കര സ്വദേശി തന്‍വി ഭട്ടിനെയാണ് ദുബായില്‍ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 21 വയസായിരുന്നു. കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ടെന്നീസ് മേഖലയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന തന്‍വി ഏറെ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയയായിരുന്നു. 2012-ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 വിഭാഗത്തില്‍ ഒന്നാമതായിരുന്നു തന്‍വി. നിരവധി ദേശീയ, സംസ്ഥാന ചാംപ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ദുബൈ ഹെരിയറ്റ് വാട്ട് ആന്‍ഡ് മിഡില്‍സെക്‌സ് കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. തന്‍വിയുടെ അച്ഛന്‍ സഞ്ജയ്‌ ഭട്ടും അമ്മ ലൈലാനും സഹോദരന്‍ ആദിത്യനും കേരളാ താരങ്ങളായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 19 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 21 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 22 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More