വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു; ജില്ലാ മജിസ്ട്രേറ്റിനെതിരെ കോടതിയലക്ഷ്യക്കേസ്

ഡല്‍ഹി: സ്പെഷ്യല്‍ മാര്യേജ് ആക്ട്‌ പ്രകാരം വിവാഹം രജിസ്ടര്‍ ചെയ്യാന്‍ എത്തിയ യുവതിയുടെ ബന്ധുകളെ വിവരമറിയിച്ചതിനെതിരെ ജില്ലാ മജിസ്ട്രറ്റിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്. ഡല്‍ഹി കോടതിയാണ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരിക്കുന്നത്. ഡല്‍ഹി സൗത്ത്-വെസ്റ്റ്‌ സ്പെഷ്യല്‍ മജിസ്ട്രേറ്റ് ചന്ദ്ര ശേഖരനെതിരെയാണ് ഹൈക്കോടതിയുടെ നോട്ടിസ്.

കോടതിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ബന്ധുകള്‍ക്ക് കിട്ടിയതിനാല്‍ അവര്‍ യുവതിയെ തടഞ്ഞു വെച്ചു. യുവതിയുടെ സുഹൃത്ത് കോടതിയില്‍ നല്‍കിയ ഹേബിയസ് ഹോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ മോചിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. അഭിഭാഷകൻ ഉത്കർഷ് സിംഗ് മുഖേനയാണ്  ദമ്പതികൾ കേസ് സമർപ്പിച്ചിരിക്കുന്നത്.  ഇത്തരം സമീപനം കോടതിയുടെ ഭാഗത്ത് നിന്ന് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നജ്മി വാസരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം വിവാഹിതരാകാന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ വിശദാംശങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കാം. വേറെ ആര്‍ക്കും ഈ വിവരങ്ങള്‍ കൈമാറാന്‍ പാടില്ല. 1954- ലെ സ്പഷ്യല്‍ മാര്യേജ് ആക്ടില്‍ ഇത് വ്യക്തമാക്കുന്നുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ചക്കുള്ളില്‍ ചന്ദ്രശേഖരന്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൂടുതല്‍ വാദം കേള്‍ക്കാന്‍ കേസ് സെപ്റ്റംബർ 8നാണ് പരിഗണിക്കുക.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More