സ്ത്രീകളെ ബലമായി തീവ്രവാദികളുമായി വിവാഹം കഴിപ്പിച്ച് താലിബാന്‍റെ ക്രൂരത

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അവിവാഹിതരായ സ്ത്രീകളെയാണ് താലിബാന്‍ തീവ്രവാദികള്‍ ബലമായി വിവാഹം കഴിപ്പിക്കുന്നത്.  ദി വാള്‍ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. താലിബാന്‍ പിടിച്ചടക്കുന്ന പ്രദേശങ്ങളിലുളള അഫ്ഗാന്‍ സൈനികരെ വധിക്കുന്നതായും അവിടെയുളള സാധാരണക്കാരെ ആക്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്റെ സിംഹഭാഗവും തങ്ങളുടെ അധീനതയിലാണെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്. താലിബാന്റെ ഭരണത്തിനുകീഴില്‍ സൈനികര്‍ക്കോ ജനങ്ങള്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ഭയപ്പെടേണ്ടതില്ലെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത് എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അതിനുവിപരീതമാണ് എന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഫ്ഗാനിസ്ഥാനിലെ മിക്ക പ്രധാന നഗരങ്ങളും താലിബാന്‍ കീഴടക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കാണ്ഡഹാറും താലിബാന്‍ പിടിച്ചടക്കി. ഇതോടെ രാജ്യത്തെ 12 പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ പിടിച്ചടക്കിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 2 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 6 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More