ഡല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നില്ലെന്ന് എഐഎം ഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസി. ബിജെപിക്കൊപ്പം പോകുന്നുണ്ടോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും കടലിന്റെ രണ്ട് അറ്റങ്ങള്‍ തമ്മില്‍ ഒരിക്കലും കൂട്ടിമുട്ടില്ലെന്നും ഒവൈസി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നടക്കുന്ന വിവിധ പ്രശ്നങ്ങളില്‍ അദ്ദേഹം യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ മുസ്ലീം സാക്ഷരത 58 ശതമാനം മാത്രമായി നില്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ സ്ത്രീസുരക്ഷയിലും കൊവിഡ് കൈകാര്യം ചെയ്യുന്നതിലും യോഗി ആദിത്യനാഥിന്റെ പരാജയവും ഒവൈസി ചൂണ്ടിക്കാട്ടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഞങ്ങളെ തെരഞ്ഞടുക്കുമെന്നും ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാനത്ത് എംഎല്‍എമാരാകുമെന്നും ഉറപ്പുണ്ട്. ഇവിടെ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ്. ഉത്തര്‍പ്രദേശിലെ ഭരണം പൂര്‍ണപരാജയമാണ്- ഒവൈസി പറഞ്ഞു.