ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് പുനസ്ഥാപിച്ച് ട്വിറ്റര്‍. അക്കൗണ്ട് ലോക്ക് ചെയ്ത് ഒരാഴ്ച്ചയ്ക്കുശേഷമാണ് പുനസ്ഥാപിച്ചത്. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത് വന്‍ വിവാദമായിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തത്. മരണപ്പെട്ട പെണ്‍കുട്ടിയുടെ ഐഡന്റിറ്റിയാണ് മാതാപിതാക്കളുടെ ഫോട്ടോ പങ്കുവയ്ക്കുന്നതുവഴി വെളിപ്പെടുത്തുന്നത് എന്നാരോപിച്ച ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടിനൊപ്പം ലോക്കായ കോണ്‍ഗ്രസ് നേതാക്കളുടെയും പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടും ട്വിറ്റര്‍ പുനസ്ഥാപിച്ചിട്ടുണ്ട്. അക്കൗണ്ടുകള്‍ അണ്‍ലോക്ക് ചെയ്തെങ്കിലും കാരണങ്ങളൊന്നും ട്വിറ്റര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ചുമതലയുളള രോഹന് ഗുപ്ത പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക