തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് അണ്‍ലോക്ക് ചെയ്തതില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. 'ബ്രിട്ടനെ വിരട്ടിയോടിച്ച പാര്‍ട്ടിയാണ്, പിന്നല്ലേ ട്വിറ്റര്‍' എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. അക്കൗണ്ട് പുനസ്ഥാപിച്ചത്തിനു ശേഷം 'സത്യമേവ ജയതേ' എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, കെ. സി. വേണുഗോപാല്‍, അജയ് മാക്കന്, സുസ്മിത ദേവ്, ഹരീഷ് റാവത്ത്, രജനീ പാട്ടീല്‍, ഗൗരവ് വല്ലഭ്, തുടങ്ങി ആയിരത്തിലധികം നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകളും ലോക്ക് ചെയ്തിട്ടുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. ഈ അക്കൗണ്ടുകളെല്ലാം പുനസ്ഥാപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തതിനു പിന്നാലെ വലിയ പ്രതിഷേധ ക്യാംപെയ്നാണ് കോണ്‍ഗ്രസ് നടത്തിയത്. സാമൂഹിക മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകളില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.