75-ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരെ സ്മരിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ ഏഴുമണിയോടെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ് ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. 7.30-ന് ചെങ്കോട്ടയിലെത്തി ത്രിവര്‍ണപതാകയുയര്‍ത്തി. ഒളിംപിക് മെഡല്‍ ജേതാക്കളും കൊവിഡ് മുന്‍നിര പോരാളികളുമുള്‍പ്പെടെയുളളവര്‍ക്ക് ചടങ്ങില്‍ ക്ഷണമുണ്ടായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരെ അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഭാരതത്തിന് ദിശാബോധം നല്‍കിയത് ജവഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലുമാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെ പോരാടുളള ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇന്ത്യക്ക് കൊവിഡിനെ നേരിടാന്‍ വാക്‌സിനുവേണ്ടി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്നില്ല. രാജ്യത്തെ 54 കോടി ജനങ്ങള്‍ക്ക് ഇതുവരെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്താനായി എന്ന് അദ്ദേഹം പറഞ്ഞു. ഒളിംപിക്‌സ് മെഡല്‍ ജേതാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അവര്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുക മാത്രമല്ല ഭാവി തലമുറയ്ക്ക് പ്രചോദനമായി മാറുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 17 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 17 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 20 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More