ദേശീയ പതാക തലകീഴായി ഉയര്‍ത്തി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ദേശീയ  പതാക തലകീഴായി ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ ഭവനില്‍ പതാകയുയര്‍ത്തിയപ്പോഴാണ് സംഭവം. പതാക ഉയര്‍ത്തി കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ്‌ വിളിച്ചതിന് ശേഷമാണ് നേതൃത്വത്തിന് അബദ്ധം മനസിലായത്. പിന്നീട് പതാക തിരിച്ച് ഇറക്കുകയും, നേരെയാക്കിയതിന് ശേഷം ഒന്നുകൂടെ ഉയര്‍ത്തുകയുമായിരുന്നു. ദേശീയ പതാകയുടെ മുകളില്‍ വരേണ്ട കുങ്കുമം താഴെ വരുന്ന രീതിയിലാണ് പതാക ഉയര്‍ത്തിയത്. ചടങ്ങില്‍ മുന്‍ ബിജെപി എംഎല്‍ എ ഒ. രാജഗോപാലടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. 

അതേസമയം, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരെ അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഭാരതത്തിന് ദിശാബോധം നല്‍കിയത് ജവഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലുമാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെ പോരാടുളള ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇന്ത്യക്ക് കൊവിഡിനെ നേരിടാന്‍ വാക്‌സിനുവേണ്ടി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്നില്ല. രാജ്യത്തെ 54 കോടി ജനങ്ങള്‍ക്ക് ഇതുവരെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്താനായി എന്ന് അദ്ദേഹം പറഞ്ഞു. ഒളിംപിക്‌സ് മെഡല്‍ ജേതാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അവര്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുക മാത്രമല്ല ഭാവി തലമുറയ്ക്ക് പ്രചോദനമായി മാറുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More