എല്ലാ ആവശ്യങ്ങള്‍ക്കും ഒറ്റ ആപ്പ്; പുതിയ ചുവടുവെപ്പുമായി അദാനി ഗ്രൂപ്പ്

ഡല്‍ഹി: എല്ലാ ആവശ്യങ്ങള്‍ക്കും ഒറ്റ ആപ്പ് എന്ന പുതിയ ചുവടുവെപ്പുമായി അദാനി ഗ്രൂപ്പ്. പണം അയക്കാനും, ടാക്സി ബുക്ക്‌ ചെയ്യാനും, ഭക്ഷണം ഓഡര്‍ ചെയ്യാനുമെല്ലാം ഒറ്റ ആപ്ലിക്കേഷന്‍ കൊണ്ട് സാധ്യമാക്കുക എന്നതാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ബിസിനസ് കെട്ടിപ്പടുക്കാനായി, 'അദാനി ഡിജിറ്റല്‍ ലാബ്സ്' എന്ന പേരില്‍ പുതിയ ഡിവിഷന് തുടക്കം കുറിച്ചിട്ടുണ്ട്. 'സൂപ്പര്‍ ആപ്പ്' എന്ന പേരിലായിരിക്കും പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

80- ഓളം ജീവനക്കാരാണ് പ്രാഥമിക ഘട്ടത്തില്‍ ജോലി ചെയ്യുന്നത്. ജീവനക്കാരുമായി ചര്‍ച്ച നടത്തിയ ഗൗതം അദാനി ഡിജിറ്റല്‍ ലോകത്തിന്‍റെ ഫരാരി നിര്‍മ്മിക്കുവനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ആവശ്യമുള്ള ഒറ്റ ആപ്പ് നിര്‍മ്മിക്കുകയെന്നാണ് ഗൗതം അദാനി ജീവനകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആദ്യ ഘട്ടത്തില്‍ അദാനി ഗ്രൂപ്പിന്‍റെ എല്ലാ സേവനങ്ങളും ഒരുമിച്ചാക്കാനുള്ള ശ്രമമാണ് നടക്കുക. ഗ്രൂപ്പിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസറായി നിഥിന്‍ സേഥി ഈയിടെ നിയമിതനായി. ഗൗതം അദാനിയുടെ സഹോദര പുത്രന്‍ സാഗര്‍ അദാനി, ഗൗതം അദാനിയുടെ മകന്‍ ജീത്ത് അദാനി എന്നിവരാണ് ഡിജിറ്റല്‍ ബിസിനസിന് നേതൃത്വം നല്‍കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
National

വ്യോമസേനയുടെ നിശ്ചലദൃശ്യത്തില്‍ വനിതാ പൈലറ്റ് ശിവാംഗി സിംഗും

More
More
National Desk 2 days ago
National

ചുംബന വിവാദം; 15 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തയായി നടി ശില്പാ ഷെട്ടി

More
More
National Desk 2 days ago
National

ഹിന്ദി ഭാഷയോടല്ല, അത് അടിച്ചേല്‍പ്പിക്കുന്നതിനോടാണ് വിയോജിപ്പ്‌ - എം കെ സ്റ്റാലിന്‍

More
More
Web Desk 2 days ago
National

കേന്ദ്രം നിരസിച്ച റിപബ്ലിക് പ്ലോട്ടുകള്‍ സംസ്ഥാനത്ത് പ്രദര്‍ശിപ്പിച്ച് തമിഴ്‌നാട്

More
More
Web Desk 2 days ago
National

ആനന്ദ് മഹീന്ദ്ര വാക്കുപാലിച്ചു; പാഴ് വസ്തുക്കള്‍ക്കൊണ്ട് ജീപ്പുണ്ടാക്കിയ ആള്‍ക്ക് ബൊലേറോ കൈമാറി

More
More
National Desk 2 days ago
National

യോഗിക്കെതിരെ ഗോരഖ്പൂരിൽ മത്സരിക്കാന്‍ തയ്യാറാണ് - കഫീല്‍ ഖാന്‍

More
More