സിപിഎമ്മിനെതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്ന് ശബരിനാഥ്‌

തിരുവനന്തപുരം: എകെജി സെന്‍ററിലെ ദേശീയ പതാകയുയര്‍ത്തലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് കെ. എസ്. ശബരിനാഥ്‌. സിപിഎമ്മിനെതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നാണ് ശബരിനാഥ്‌ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് എകെജി സെന്‍ററില്‍ നടന്നതെന്നാണ് ശബരിനാഥ്‌ ആരോപിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എകെജി സെന്‍ററില്‍ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശീയ പതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. National Flag Code 2.2 (viii) കൃത്യമായി പറയുന്നത് "no other flag or bunting should be placed higher than or above or side by side with the National Flag" അതായത്, ദേശീയ പതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുതെന്നാണ്. എന്നാല്‍ നിയമത്തിന്‍റെ നഗ്നമായ ലംഘനമാണ് എകെജി സെന്‍ററില്‍ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശീയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ് ഈ പതാകയുയര്‍ത്തലില്‍ സംഭവിച്ചിരിക്കുന്നത്. അതിനാല്‍ സിപിഎമ്മിനെതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നാണ് ശബരിനാഥ്‌ ആവശ്യപ്പെട്ടത്.

തിരുവനന്തപുരത്ത എകെജി സെന്ററിൽ പാ‍ർട്ടി സെക്രട്ടറി എ. വിജയരാഘവനാണ് പതാക ഉയ‍ർത്തിയത്. സിപിഎമ്മിന്‍റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച് കോൺ​ഗ്രസ് രംഗത്തെത്തിയിരുന്നു. പതാക ഉയ‍ർത്തലിന് ശേഷം വിജയരാഘവൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് മറുപടി നൽകുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യദിനത്തെക്കുറിച്ച് കോണ്‍ഗ്രസുകര്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സിപിഎമ്മിനെതിരെ സംസാരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. ഒരു ദിവസം പതാകയുയര്‍ത്തിയാല്‍ കഴിയുന്നതല്ല രാജ്യസ്നേഹമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. 
Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More