സാഹസികത കാണിച്ചാല്‍ പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുമെന്ന് അമരീന്ദര്‍ സിംഗ്

ചണ്ഡീഗഡ്: രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനത്തില്‍ പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. അതിര്‍ത്തി സ്ഥലങ്ങളില്‍ ആക്രമണങ്ങളുണ്ടാവാന്‍ അനുവദിക്കില്ലെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. പാക്കിസ്ഥാന്‍ സാഹസികത കാണിക്കാന്‍ ശ്രമിച്ചാല്‍ ജീവിതകാലം മുഴുവന്‍ മറക്കാനാവാത്ത പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്.

ജനങ്ങളുടെ വികസനത്തിനായുളള വ്യവസായങ്ങളും മറ്റ് പദ്ധതികളും പ്രോത്സാഹിപ്പിക്കണമെങ്കില്‍ ആദ്യം സംസ്ഥാനത്ത് സമാധാനം ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ സമാധാനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുണ്ടാസംഘങ്ങളില്‍ നിന്നും ഭീകരരില്‍ നിന്നുമുളള ഭീഷണികള്‍ സര്‍ക്കാര്‍ സമഗ്രമായി നേരിടുക തന്നെ ചെയ്യുമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. പഞ്ചാബിനേരേ വരുന്ന ഭീഷണികളെല്ലാം രാജ്യത്തിനുനേരേ വരുന്ന ഭീഷണികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 13 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 14 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More