സംസ്ഥാനത്ത് ഇന്ന് 15- പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15- പേര്‍ക്കുകൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചു. 5 - പേര്‍ കാസര്‍ഗോഡ്‌ സ്വദേശികളും 4 - പേര്‍ കണ്ണൂര്‍ സ്വദേശികളും 2 -പേര്‍ വീതം കോഴിക്കോട് ,മലപ്പുറം സ്വദേശികളും 2 - പേര്‍ എറണാകുളത്തുകാരുമാണ്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കൊറോണ ബാധിച്ചവരുടെ എണ്ണം 39 - ആയി. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ ഇരിക്കുന്നവരുടെ എണ്ണം 64-ആയി. പ്രശ്നത്തിന്‍റെ  ഗൌരവം കണക്കിലെടുത്ത് കാസര്ഗോഡ് ജില്ലയിലെ 17 -പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്ട് ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ 59 , 295- (അമ്പത്തൊമ്പതിനായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റിയഞ്ച്)  പേര്‍ നിരീക്ഷനത്തിലുണ്ട്. ഇതില്‍ 314- പേര്‍ ആശുപത്ത്രിയിലും ബാക്കിയുള്ളവര്‍ വീട്ടിലുമാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 9776-പേരെ  പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ നിന്നൊഴിവാക്കി.

ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട  കൊറോണ രോഗികളില്‍ കാസര്‍ഗോഡ്‌ നിന്നുള്ള . 5 - പേരും ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയവരാണ്. ഏറണാകുളത്തു നിന്നുള്ള രണ്ടുപേരും ഗള്‍ഫില്‍ നിന്നെത്തിയവരാണ്.മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ വേങ്ങര, കടലുണ്ടി സ്വദേശികളാണ്. ഗള്‍ഫില്‍ നിന്നെത്തിയ രോഗികളുടെ റൂട്ട് മാപ്പ് തയാറാക്കി വരികയാണ്.ഇതില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ നിന്ന് ചികിത്സ തേടിയതായി മനസ്സിലായിട്ടുണ്ട്.

Contact the author

web desk

Recent Posts

Web Desk 18 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 21 hours ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 1 day ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 1 day ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More