ഡല്‍ഹി: രാജ്യത്തെ മികച്ച മുഖ്യമന്ത്രി തമിഴ്നാടിന്റെ എം. കെ. സ്റ്റാലിനെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേ നടത്തിയ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ പ്രകാരം എം. കെ. സ്റ്റാലിനാണ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി. രണ്ടാം സ്ഥാനത്ത് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ്. മൂന്നാം സ്ഥാനത്താണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുളളത്. അതാത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ തയാറാക്കിയിരിക്കുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്ത 42 ശതമാനം പേരാണ് സ്റ്റാലിനെ പിന്തുണച്ചത്. 38 ശതമാനം പേര് നവീന്‍ പട്നായിക്കിനെയും 35 ശതമാനം പേര് പിണറായി വിജയനെയും പിന്തുണച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആറാം സ്ഥാനത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മയാണുളളത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏഴാം സ്ഥാനത്താണ്. എട്ടും ഒന്‍പതും സ്ഥാനങ്ങളില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമാണ്.