കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ. നവാസിനെതിരെ പരാതി നല്‍കിയ സംഘടനയുടെ വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്ലീം ലീഗ്. ഹരിതാ നേതാക്കള്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പരാതിയിലുള്‍പ്പെട്ട എംഎസ്എഫ് നേതാക്കളോട് വിശദീകരണം തേടും. നേതാക്കളുടെ വിശദീകരണം ലഭിച്ചതിനുശേഷമായിരിക്കും തുടര്‍ നടപടികളെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി.
എംഎസ്എഫിന്റെ സംസ്ഥാന ഓഫീസായ കോഴിക്കോട് ഹബീബ് സെന്ററില്‍ വച്ച് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ പി. കെ. നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഹരിത നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്.