സ്ത്രീകള്‍ക്കും എന്‍ഡിഎ പരീക്ഷ എഴുതാമെന്ന് സുപ്രീംകോടതി

ഡല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷ സ്ത്രീകള്‍ക്കും എഴുതാമെന്ന് സുപ്രീംകോടതി. ഇടക്കാല ഉത്തരവോടെ  കൂടുതല്‍ സ്ത്രീകള്‍ക്ക് സായുധ സേനയുടെ ഭാഗമാകാന്‍ സാധിക്കും. ഇതുവരെ ഷോർട്ട് സർവീസ് കമ്മീഷൻ മുഖേനയുള്ള റിക്രൂട്ട്‌മെന്‍റിലൂടെയാണ് സ്ത്രീകള്‍ ഡിഫന്‍സ് അക്കാദമിയില്‍ ഭാഗമായിരുന്നത്. 

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെയാണ് ഉത്തരവ്. എൻഡിഎ പരീക്ഷയിൽ പങ്കെടുക്കാൻ സ്ത്രീകളെ അനുവദിക്കാത്തതിനാല്‍  സൈന്യത്തെ കോടതി വിമർശിച്ചു. ലിംഗ വിവേചനത്തിന്‍റെ പേരില്‍ ഇത്തരത്തിലൊരു തീരുമാനം കൈകൊള്ളുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയുടെ ഉത്തരവിന്‍റെ ഭാഗമായി മാറുന്നതിനു പകരം, സമൂഹത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 

കോടതിയെക്കൊണ്ട് ഉത്തരവ് ഇറക്കാന്‍ നിര്‍ബന്ധിപ്പിക്കരുത്. നിലവിലുളള നയ തീരുമാനം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇടക്കാല ഉത്തരവ് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ക്രിയാത്മകമായ മാറ്റങ്ങളാണ് വേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 7 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 7 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 8 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More