ഡല്‍ഹി: രാജ്യത്ത് കൊറോണ മൂലം മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. 69 -വയസ്സുകാരനാണ് ഗുജറാത്തിലെ സൂറത്തില്‍ മരണപ്പെട്ടത്. ഗുജറാത്തിലെ വഡോദരയില്‍ ഒരു 65 - കാരി മരണപ്പെട്ടിട്ടുണ്ട്. അവരുടെ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ കൊറോണാ മരണമാണോ എന്ന് സ്ഥിരീകരിക്കാനാവൂ .ബീഹാറില്‍ മരണപ്പെട്ട കൊറോണ ബാധിതന് ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയതാണ്. ഇയാള്‍ക്ക് 38- വയസ്സാണ് പ്രായം. ഇതോടെ രാജ്യത്ത കോറോണാ മരണം ഏഴായി.
കോറോണാ സാമൂഹ വ്യാപന ഘട്ടത്തിന്റെ തുടക്കമാണോ എന്നാ ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍. ഏഴ് സംസ്ഥാനങ്ങളില്‍ ലോക്ക് ഡൌണ്‍ നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.എന്നാല്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിനു മുന്‍പ് ഭക്ഷ്യ ലഭ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവലോകനം യോഗം ചേര്‍ന്നതിനു ശേഷം മാത്രമേ തീരുമാനം പറയാന്‍ കഴിയൂവെന്ന് സംസ്ഥാന ധനകാര്യ മന്ത്രി പറഞ്ഞു.