മോഹന്‍ലാലിനും മമ്മൂട്ടിക്കും ഗോള്‍ഡന്‍ വിസ അനുവദിച്ച് യുഎഇ

ദുബായ്: മലയാള ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഗോള്‍ഡന്‍ വിസ അനുവദിച്ച് യുഎഇ. ഇതാദ്യമായാണ് മലയാളത്തില്‍ നിന്നുന്ന സിനിമാതാരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. തിങ്കളാഴ്ച്ച അബുദാബിയില്‍ വച്ച് വിസ പാസ്‌പോര്‍ട്ടില്‍ പതിച്ചുനല്‍കും. കലാരംഗത്തെ സംഭാവന കണക്കിലെടുത്താണ് ഇരുവര്‍ക്കും പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. നേരത്തേ ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയാ മിര്‍സയുള്‍പ്പെടെയുളള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

സാധാരണ രണ്ടുവര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുളളത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കുപകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്‍്‌റ വിസ പദ്ധതി 2018-ലാണ് യുഎഇ ആരംഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാധാരണയായി യുഎഇയില്‍ താമസിച്ചുകൊണ്ട് അവിടെ നിക്ഷേപം നല്‍കാന്‍ താല്‍പ്പര്യമുളള സമ്പന്നരായ വ്യക്തികള്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുക. കൂടാതെ ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍ തുടങ്ങി അതതു മേഖലകളില്‍ ആഗോളതലത്തില്‍ പ്രശസ്തരായവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കാറുണ്ട്.

Contact the author

Web Desk

Recent Posts

International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More