രാജ്യവ്യാപകമായി കർഫ്യു ഏർപ്പെടുത്താൻ സൗദി അറേബ്യ

കൊറോണ വൈറസ് വ്യാപകമാകുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി കർഫ്യു ഏർപ്പെടുത്താൻ സൗദി അറേബ്യന്‍ രാജാവ് സൽമാൻ ഉത്തരവിട്ടു. സംസ്ഥാന വാർത്താ ഏജൻസിയായ എസ്പിഎയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വൈകുന്നേരം 7 മുതൽ രാവിലെ 6 വരെ 21 ദിവസത്തേക്കാണ് കർഫ്യു. അതേസമയം, യുണൈറ്റഡ് അറബ് എമിറേറ്റ്സ് രാജ്യത്തിനകത്തും പുറത്തും ഉള്ള എല്ലാ യാത്രാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എല്ലാ ഷോപ്പിംഗ് സെന്ററുകളും അടയ്ക്കും, റെസ്റ്റോറന്റുകൾ ഡെലിവറി സേവനങ്ങൾ മാത്രമേ ചെയ്യൂ.

സൗദി അറേബ്യയിൽ ഇന്നലെമാത്രം 119 പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതോടെ ആറ് രാജ്യങ്ങളുള്ള ഗൾഫ് സഹകരണ കൗൺസിലിലെ കൊവിഡ് രോഗികളുടെ എണ്ണം 1,700 കവിഞ്ഞു. പുതിയ കേസുകളിൽ 72 പേര്‍ തുർക്കി പൗരന്മാരാണ്. വിശുദ്ധ നഗരമായ മക്കയിൽ വെച്ച് രോഗബാധിതനായ ഒരു സ്വദേശിയുമായി ഇടപഴകിയതാണ് ഇവര്‍ക്ക് വൈറസ് ബാധയേല്‍ക്കാന്‍ കാരണമായത്. 4,000 ത്തിലധികം ആളുകള്‍ സൌദിയില്‍ നിരീക്ഷണത്തിലാണ്.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More