ഇന്ത്യൻ പരിശീലകനാവില്ല; ദേശീയ ക്രിക്കറ്റ് അക്കാദമി തലപ്പത്തേക്ക് വീണ്ടും ദ്രാവിഡ്

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാകാൻ രാഹുൽ ദ്രാവിഡ് വീണ്ടും അപേക്ഷിച്ചു. നിലവിൽ രാഹുൽ ദ്രാവിഡ് തന്നെയാണ് എൻസിഎ യുടെ തലപ്പത്തുള്ളത്. തസ്തികയിലേക്ക് ബിസിസിഐ കഴിഞ്ഞ ദിവസമാണ് അപേക്ഷ ക്ഷണിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റനായ ദ്രാവിഡ് 2019 ജൂലൈ 9 നാണ് സ്ഥാനത്ത് നിയമിതനായത്. ദ്രാവിഡ് വീണ്ടും  അപേക്ഷിച്ചതായി ബിസിസിഐ സ്ഥിരീകരിച്ചു.

രാഹുൽ ​ദ്രാവിഡ് ഇന്ത്യൻ ടീമിന്റ പരിശീകനായേക്കുമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കെയാണ് എൻസിഎയുടെ തലപ്പത്തേക്ക് വീണ്ടും അപേക്ഷിച്ചത്. അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഐപിഎൽ ക്ലബായ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്. ലോകം കണ്ട ഏറ്റവും സാങ്കേതിക തികവുള്ള ബാറ്റ്സ്മാനായിരുന്ന ദ്രാവിഡിനെ ഇന്ത്യൻ പരിശീലകനാക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. കഴിഞ്ഞ മാസം ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ദ്രാവിഡ് പ്രവർത്തിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദേശീയ ക്രിക്കറ്റ് അക്കമാദമിയുടെ തപ്പത്തേക്ക് കരാർ അടിസ്ഥാനത്തിൽ  രണ്ട് വർഷത്തേക്കാണ് നിയമനം നൽകുക. ബം​ഗളൂരുവിലാണ് ദേശീയ ക്രിക്കറ്റ് അക്കാ​ദിയുടെ ആസ്ഥാനം. രാജ്യത്തെ എല്ലാ ക്രിക്കറ്റ് കോച്ചിംഗ് പ്രോഗ്രാമുകളും നടത്തേണ്ട ഉത്തരവാദിത്തം എൻസിഎക്കാണ്. യുവ ക്രിക്കറ്റർമാരുടെ വാർത്തെടുക്കുകയാണ് അക്കാദമിയുടെ പ്രധാന ദൗത്യം. ഇന്ത്യ എ , 23, അണ്ടർ 19, അണ്ടർ 16  കളിക്കാർക്കും അക്കാദമിയിൽ പരിശീലനം നൽകും.  

Contact the author

Web Desk

Recent Posts

Sports Desk 18 hours ago
Cricket

ദ്രാവിഡിന് സമയം നല്‍കൂ, അദ്ദേഹം ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരും - ഗാംഗുലി

More
More
Sports Desk 2 days ago
Cricket

കോഹ്ലിയെക്കാള്‍ മികച്ച താരം രോഹിത് ശര്‍മ - മുന്‍ പാക് ക്രിക്കറ്റ് താരം

More
More
Sports Desk 5 days ago
Cricket

സഞ്ജു സാംസണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം - റോബിന്‍ ഉത്തപ്പ

More
More
Sports Desk 1 week ago
Cricket

ഫിറ്റ്നസ് പാസായി സഞ്ജു; ഓസിസിനെതിരായ ഏകദിന മത്സരത്തില്‍ കളിച്ചേക്കും

More
More
Sports Desk 1 week ago
Cricket

സഞ്ജു തിരിച്ചെത്തുന്നു; പരിശീലനം തുടങ്ങി

More
More
Sports Desk 1 week ago
Cricket

റാങ്കിംഗില്‍ കോഹ്ലിയെക്കാള്‍ മുകളിലായിട്ടും പാക് ടീം എന്നെ നിരന്തരം തഴയുന്നു - ഖുറം മൻസൂർ

More
More