കര്‍ഷകരുടെ പ്രതിഷേധം വിജയിച്ചു; ലുധിയാനയിലെ അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്ക്‌ അടച്ചുപൂട്ടി

ഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം രാജ്യവ്യാപകമായി തുടരുമ്പോഴും ലുധിയാനയിലെ അദാനി ലോജിസ്റ്റിക് പാര്‍ക്ക് അടച്ചുപൂട്ടിയതിന്റെ സന്തോഷത്തിലാണ് പഞ്ചാബിലെ കിലാ റായ്പൂരിലെ കര്‍ഷകര്‍. പ്രതിഷേധിക്കാനുളള അവകാശം എന്ന ഒറ്റ ബലത്തിലാണ് കര്‍ഷകര്‍ രാജ്യത്തെ കോര്‍പ്പറേറ്റ് ഭീമനായ അദാനി ഗ്രൂപ്പിനെ വെല്ലുവിളിച്ചത്. കര്‍ഷകരുടെ പ്രതിഷേധം മൂലം ഡ്രൈ പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ലെന്നും അതുവഴി വന്‍ നഷ്ടമാണ് കമ്പനിക്ക് ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടി കമ്പനി പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീടാണ് പാര്‍ക്ക് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചത്.

പഞ്ചാബിലെ ജംഹൂരി കിസാന്‍ സഭയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുളള സംഘം ജനുവരി മുതലാണ് അദാനി ലോജിസ്റ്റിക് പാര്‍ക്കിനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. കമ്പനി കോടതിയെ സമീപിച്ച് പ്രശ്‌നപരിഹാരം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കര്‍ഷകരും അദാനി ഗ്രൂപ്പും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും കര്‍ഷകര്‍ പിന്തിരിയാന്‍ തയാറായിരുന്നില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്കെതിരെയുളള പ്രതിഷേധം കൂടിയാണെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു. അംബാനിയുടെയും അദാനിയുടെയും കമ്പനികളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കണമെന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. മാസങ്ങളായുളള പ്രതിഷേധപരമ്പര വിജയം കാണുന്നത് ആത്മവിശ്വാസം നല്‍കുന്നതായി കര്‍ഷകര്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

വ്യോമസേനയുടെ നിശ്ചലദൃശ്യത്തില്‍ വനിതാ പൈലറ്റ് ശിവാംഗി സിംഗും

More
More
National Desk 2 days ago
National

ചുംബന വിവാദം; 15 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തയായി നടി ശില്പാ ഷെട്ടി

More
More
National Desk 2 days ago
National

ഹിന്ദി ഭാഷയോടല്ല, അത് അടിച്ചേല്‍പ്പിക്കുന്നതിനോടാണ് വിയോജിപ്പ്‌ - എം കെ സ്റ്റാലിന്‍

More
More
Web Desk 2 days ago
National

കേന്ദ്രം നിരസിച്ച റിപബ്ലിക് പ്ലോട്ടുകള്‍ സംസ്ഥാനത്ത് പ്രദര്‍ശിപ്പിച്ച് തമിഴ്‌നാട്

More
More
Web Desk 2 days ago
National

ആനന്ദ് മഹീന്ദ്ര വാക്കുപാലിച്ചു; പാഴ് വസ്തുക്കള്‍ക്കൊണ്ട് ജീപ്പുണ്ടാക്കിയ ആള്‍ക്ക് ബൊലേറോ കൈമാറി

More
More
National Desk 2 days ago
National

യോഗിക്കെതിരെ ഗോരഖ്പൂരിൽ മത്സരിക്കാന്‍ തയ്യാറാണ് - കഫീല്‍ ഖാന്‍

More
More