അഫ്ഗാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ റെയ്ഡ് നടത്തി താലിബാന്‍. കാണ്ഡഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് താലിബാന്‍ പരിശോധന നടത്തിയത്.  പേപ്പറുകളും ഡോക്കുമെന്റുകളും പരിശോധിച്ച താലിബാന്‍ തീവ്രവാദികള്‍ എംബസിക്കുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കൊണ്ടുപോയി. മസാര്‍ ഇ ഷെരീഫിലും കാബൂളിലും ഇന്ത്യന്‍ എംബസികള്‍ ഉണ്ടായിരുന്നു. എന്നാല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനുശേഷം ഈ എംബസികള്‍ക്ക് എന്തുസംഭവിച്ചു എന്നതുസംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിനുപിന്നാലെ എല്ലാ ഇന്ത്യന്‍ എംബസികളും അടച്ചിരുന്നു. അംബാസഡറും നയതന്ത്രജ്ഞരുമുള്‍പ്പെടെ 120 പേരേ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യം പൂര്‍ണമായും പിടിച്ചടക്കിയതോടെ യുദ്ധം അവസാനിച്ചതായി താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കിമാറ്റിയുളള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More