ഒരു വിഭാഗത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിജയം ശാശ്വതമല്ല - താലിബാനെതിരെ മോദി

ഡല്‍ഹി: ഭീകരതയില്‍ കെട്ടിപ്പെടുക്കുന്ന സാമ്രാജ്യങ്ങള്‍ക്ക് കുറച്ച് കാലം മാത്രമേ പിടിച്ച് നില്ക്കാന്‍ സാധിക്കുകയുള്ളൂ. എല്ലാക്കാലവും ഇത്തരം ശക്തികള്‍ക്ക് പിടിച്ച് നില്ക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ്. പിന്‍മാറ്റത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 

 ഭീകരതയുടെ അടിസ്ഥാനത്തിൽ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കും, ഒരു വിഭാഗത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുറച്ച് കാലം ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, ഇത്തരം ശക്തികളുടെ നിലനിൽപ്പ് ശാശ്വതമല്ല, മനുഷ്യരാശിയെ അധികനാള്‍ അടിച്ചമർത്താനാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രത്തിന്റെ വിവിധ പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു താലിബാന്‍ തീവ്രവാദികള്‍ക്കെതിരെയുള്ള മോദിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ റെയ്ഡ് നടത്തി താലിബാന്‍. കാണ്ഡഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് താലിബാന്‍ പരിശോധന നടത്തിയത്.  പേപ്പറുകളും ഡോക്കുമെന്റുകളും പരിശോധിച്ച താലിബാന്‍ തീവ്രവാദികള്‍ എംബസിക്കുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കൊണ്ടുപോയി.താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിനുപിന്നാലെ എല്ലാ ഇന്ത്യന്‍ എംബസികളും അടച്ചിരുന്നു. അംബാസഡറും നയതന്ത്രജ്ഞരുമുള്‍പ്പെടെ 120 പേരേ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

More
More
National Desk 1 day ago
National

യു പി കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

More
More
National Desk 1 day ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More
National Desk 2 days ago
National

ഗൗരി ലങ്കേഷിന്റെ വിധി പ്രതീക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്- നടന്‍ അതുല്‍ കുമാര്‍

More
More
National Desk 2 days ago
National

രണ്ടുവര്‍ഷമായി ഓര്‍മ്മക്കുറവുണ്ട്, ഡയലോഗുകള്‍ പോലും മറന്നുപോകുന്നു; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ഭാനുപ്രിയ

More
More
National Desk 2 days ago
National

പര്‍വേസ് മുഷറഫിനെക്കുറിച്ചുളള ട്വീറ്റ് വിവാദം; വിശദീകരണവുമായി ശശി തരൂര്‍

More
More