'മുങ്ങിയത്‌ നിന്റെ തന്ത’; മാധ്യമ പ്രവര്‍ത്തകനെതിരെ പി. വി. അന്‍വര്‍

നിലമ്പൂര്‍ എംഎല്‍എ പി. വി. അന്‍വര്‍ മുങ്ങിയെന്നും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും വാര്‍ത്ത നല്‍കിയ ചാനലിന്റെ റിപോര്‍ട്ടറുടെ പിതാവിന് വിളിച്ച് എംഎല്‍എയുടെ രോഷപ്രകടനം. മാതൃഭൂമി ചാനലില്‍ വന്ന വാര്‍ത്തക്കെതിരെയാണ് പി. വി. അന്‍വര്‍ എംഎല്‍എ ഫെയ്‌സ്ബുക്കിലൂടെ മറുപടി പറഞ്ഞത്. ഇതിലും വലിയ കഥകൾ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. എനിക്ക്‌ നല്ല വിസിബിലിറ്റിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ തൊടാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് പി.വി അന്‍വര്‍ പറയുന്നു. 

'അവധിയില്‍ പോയിട്ട് 2 മാസം പിന്നിടുമ്പോഴും പി വി അന്‍വറിനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല' എന്നായിരുന്നു മാതൃഭൂമി വാര്‍ത്ത നല്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പും സമാനരീതിയില്‍ പി. വി. അന്‍വറിനെ രണ്ടുമാസത്തോളം കാണാതായിരുന്നു. അത് വലിയ പരാതിയാകുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. തുടര്‍ന്ന്, താന്‍ ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലാണെന്ന വെളിപ്പെടുത്തലുമായി അന്‍വര്‍ തന്നെ രംഗത്തുവരികയും ചെയ്തു.

അന്‍വര്‍ എഴുതുന്നു:

"അൻവർ എവിടെ?

ഫോൺ സ്വിച്ഡ്‌ ഓഫ്‌

നിലമ്പൂരിൽ നിന്ന് മുങ്ങി"

മാതൃഭൂമി ലേഖകന്റെ രാവിലത്തെ റിപ്പോർട്ടിംഗിന്റെ തലക്കെട്ടുകളാണ് മുകളിൽ..

കാര്യങ്ങൾ കൃത്യമായി എന്റെ പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്‌.കണ്ട പത്രക്കാരേയും കോൺഗ്രസുകാരേയും അറിയിച്ചിട്ടില്ല.എനിക്കതിന്റെ കാര്യവുമില്ല. ഇതിലും വലിയ കഥകൾ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു.എനിക്ക്‌ നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ തൊടാൻ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.

ഇനി പറയാനുള്ളത്‌ മാതൃഭൂമി റിപ്പോർട്ടറോടാണ്..

"ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത്‌ നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണം.അതിനപ്പുറം നിനക്ക്‌ ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല.

നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത്‌ വാങ്ങിയല്ല പി.വി.അൻവർ നിലമ്പൂരിൽ നിന്ന് എം.എൽ.എ ആയത്‌. മുങ്ങിയത്‌ ഞാനല്ല...നിന്റെ തന്തയാണ്."

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

Web DESK

Recent Posts

Web Desk 21 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More