സ്പീക്കറുടെ അനുമതി വാങ്ങിയാണോ വിദേശത്ത് പോയതെന്ന് പി വി അന്‍വര്‍ വ്യക്തമാക്കണം - കെ. മുരളീധരന്‍

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ അനുമതി വാങ്ങിയാണോ പി വി അന്‍വര്‍ എം എല്‍ എ വിദേശയാത്രയ്ക്ക് പോയത് എന്ന് വ്യക്തമാക്കണമെന്ന് കെ. മുരളീധരന്‍ എം പി ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനത്തിന് എത്താന്‍ പറ്റാത്തത്ര തിരക്കുള്ളവര്‍ ഈ പണിക്ക് വരരുതെന്നും മുരളീധരന്‍ എംപി പറഞ്ഞു. വിവാദമായ പി വി അന്‍വര്‍ എംഎല്‍എ യുടെ വിദേശയാത്രയെ രൂക്ഷമായ ഭാഷയിലാണ് കെ. മുരളീധരന്‍ എംപി വിമര്‍ശിച്ചത്. മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് അന്‍വര്‍ മാപ്പ് പറയണമെന്ന്  മുരളീധരന്‍ ആവശ്യപ്പെട്ടു. 

"പി വി അന്‍വര്‍ എംഎല്‍എ യുടെ ഇത്തരം പ്രവൃത്തികളില്‍ മുഖ്യമന്ത്രി ഇടപെടാന്‍ തയാറാകണം. സ്വന്തം കച്ചവടവും വേണം എംഎല്‍എ യായി ഇരിക്കുകയും വേണം ഭരണത്തിന്റെ പങ്കും പറ്റണം... ഇങ്ങനെ എല്ലാം കൂടി നടക്കണമെന്ന വിചാരം പൊതുപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ല. ജനപ്രതിനിധി നിയമസഭയിലെത്താതെ സ്വന്തം കാര്യത്തിന് പോകുന്നത് വിജയിപ്പിച്ച ജനങ്ങളോട് ചെയ്യുന്ന അപരാധമാണ്. മണ്ഡലത്തിലെ ജനങ്ങളുടെ സുഖദു:ഖങ്ങളില്‍ ഭാഗഭാക്കാകേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ജനപ്രതിനിധി പുറകോട്ട് പോകരുത്. നിലമ്പൂരില്‍ യാതൊരു വികസനവും വന്നിട്ടില്ല. അത് വരുത്താന്‍ എംഎല്‍എ തയാറാകണം"- കെ. മുരളീധരന്‍ എംപി ആവശ്യപ്പെട്ടു.

നിലമ്പൂര്‍ എംഎല്‍എ പി. വി. അന്‍വര്‍ മുങ്ങിയെന്നും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും വാര്‍ത്ത നല്‍കിയ ചാനലിന്റെ റിപോര്‍ട്ടറുടെ പിതാവിന് വിളിച്ചായിരുന്നു എംഎല്‍എയുടെ രോഷപ്രകടനം. 'അവധിയില്‍ പോയിട്ട് 2 മാസം പിന്നിടുമ്പോഴും പി. വി. അന്‍വറിനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല' എന്നായിരുന്നു വാര്‍ത്ത. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 22 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More