ഞങ്ങളുടെ ക്ഷമ കെടുന്ന ദിനം നിങ്ങള്‍ നശിക്കും - കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിന് ശക്തമായ താക്കീതുമായി മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. "കാശ്മീരികളുടെ ക്ഷമ നശിക്കുന്ന ദിവസം നിങ്ങളും നശിക്കും, നിങ്ങള്‍ക്ക് ഇപ്പോഴും അവസരമുണ്ട്. ഞങ്ങളില്‍ നിന്ന് കവര്‍ന്നതെല്ലാം ഞങ്ങള്‍ക്ക് തിരിച്ചുതരൂ. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കൂ. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. സമാധാനം പുനസ്ഥാപിക്കൂ. നമ്മുടെ അയല്‍രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് നോക്കൂ, അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം''- കുല്‍ഗാമിലെ പിഡിപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി.

ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയും പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തതിനു പിന്നാലെ മെഹബൂബ മുഫ്തി,ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നീ മുന്‍മുഖ്യമന്ത്രിമാരെ കേന്ദ്രം വീട്ടുതടങ്കലിലാക്കിയിരുന്നു. ആദ്യം ഫാറൂഖ് അബ്ദുള്ളയേയും പിന്നീട്  ഒമര്‍ അബ്ദുള്ളയേയും മോചിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും ഒടുവിലാണ് തങ്ങളുടെ മുന്‍ സഖ്യകക്ഷി നേതാവുകൂടിയായ മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫ്രന്‍സ്, സിപിഎം, തുടങ്ങിയ കക്ഷികളുമായി ചേര്‍ന്ന് വിശാല ഐക്യമുന്നണി രൂപീകരിച്ചാണ് പിഡിപി പ്രവര്‍ത്തിക്കുന്നത്. ജമ്മുകാശ്മീരിലെ പ്രശ്നങ്ങളെ കുറിച്ച് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന നേതാവാണ്‌ മെഹബൂബ മുഫ്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മെഹബൂബ മുഫ്തിയുടെ ഇപ്പോഴത്തെ പ്രസ്താവനക്കെതിരെ ജമ്മുകാശ്മീരിനകത്തെ ബിജെപി നേതാക്കള്‍ രംഗത്തുവന്നു. ഈ സന്ദര്‍ഭത്തില്‍ ഇത്തരമൊരു പ്രസ്താവന മെഹബൂബ മുഫ്തി നടത്താന്‍ പാടില്ലായിരുന്നുവെന്നും വിവാദ പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ ആവശ്യപ്പെട്ടു 

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 10 hours ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 1 day ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'അതിയായ ദുഖവും നിരാശയും തോന്നുന്നു'; കര്‍ണാടകയിലെ വിവാദത്തെക്കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ്‌

More
More
National Desk 1 day ago
National

ഉജ്ജയിന്‍ ബലാത്സംഗം; പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

More
More
National Desk 1 day ago
National

ഇസ്‌കോണിനെതിരായ ആരോപണം; മേനകാ ഗാന്ധിക്ക് നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്

More
More