താലിബാന്‍ തീവ്രവാദികള്‍ പഞ്ചഷീര്‍ താഴ്വരയുടെ സമീപമെത്തിയെന്ന് അമറുള്ള സലേ

കാബൂള്‍: താലിബാന്‍ തീവ്രവാദികള്‍ പഞ്ചഷീര്‍ താഴ്വരയുടെ സമീപമെത്തിയെന്ന് അഫ്ഗാനിസ്ഥാന്‍ മുന്‍ വൈസ് പ്രസിഡന്‍റ് അമറുള്ള സലേ. പാഞ്ച്ഷിര്‍ കവാടത്തില്‍ താലിബാന്‍ വിരുദ്ധസേന പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും അമറുള്ള സലേ കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് സലേ ഇക്കാര്യം അറിയിച്ചത്.

അഫ്ഗാനിസ്ഥാന്‍ മുഴുവന്‍ പിടിച്ചടക്കിയിട്ടും താലിബാന്‍ തീവ്രവാദികള്‍ക്ക്  കീഴടക്കാന്‍ സാധിക്കാതിരുന്ന പ്രവിശ്യയാണ് പഞ്ചഷീര്‍. കാബൂളില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയാണ് പഞ്ചഷീര്‍ സ്ഥിതി ചെയ്യുന്നത്. അഞ്ച് സിംഹങ്ങള്‍ എന്നര്‍ത്ഥം വരുന്ന പഞ്ചഷീര്‍ പ്രവിശ്യ ഇതുവരെ താലിബാനോ മറ്റ് വിദേശ രാജ്യങ്ങള്‍ക്കോ കീഴടക്കാനായിട്ടില്ല. അന്തരിച്ച മുന്‍ അഫ്ഗാന്‍ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹ്മദ് മസൂസിന്റെ നേതൃത്വത്തിലാണ് പഞ്ചഷീര്‍ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് സ്വതന്ത്ര്യപ്രവിശ്യയായി തുടരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ ഒന്നാണ് പഞ്ചഷീര്‍. പഞ്ചഷീര്‍ താഴ്വരയെ ഏഴ് ജില്ലകളായാണ് തിരിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലായി 512 ഗ്രാമങ്ങളുണ്ട്. ബസാറക് ആണ് പ്രവിശ്യാ തലസ്ഥാനം. പഞ്ചഷീര്‍ പ്രവിശ്യയിലെ ഏകദേശ ജനസംഖ്യ 1,73,000 ആണ്. പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ട സാഹചര്യത്തില്‍ താനാണ് ഇടക്കാല പ്രസിഡന്റ് എന്ന് അമറുളള സലേഹ് പ്രഖ്യാപിച്ചത് പഞ്ചഷീര്‍ താഴ്വരയില്‍ നിന്നുകൊണ്ടാണ്.

Contact the author

Web Desk

Recent Posts

International

അമേരിക്ക ആരെയും വണങ്ങില്ല, വേണ്ടി വന്നാല്‍ തിരിച്ചടിക്കും; ചൈനയ്ക്ക് മുന്നറിയിപ്പുമായി ജോ ബൈഡന്‍

More
More
International

തുര്‍ക്കി- സിറിയ ഭൂചലനം; മരണം 7800 കടന്നു

More
More
International

ഞാന്‍ ഭാഗ്യവാനാണ്, എഴുന്നേറ്റു നടക്കാന്‍ സാധിക്കും - സല്‍മാന്‍ റുഷ്ദി

More
More
International

തുര്‍ക്കി- സിറിയ ഭൂചലനം; മരണം 4000 കടന്നു

More
More
International

'വിക്ടറി സിറ്റി'; സല്‍മാന്‍ റുഷ്ദിയുടെ പുതിയ നോവല്‍ പുറത്തിറങ്ങി

More
More
International

തുര്‍ക്കിയിലും സിറിയയിലും വന്‍ ഭൂചലനം; 100 ല്‍ ഏറെപ്പേര്‍ മരിച്ചു

More
More