മോഹന്‍ലാലിനും മമ്മൂട്ടിക്കും യു.എ.ഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു

ദുബായ്: മലയാളത്തിന്‍റെ പ്രിയ താരങ്ങളായ മോഹന്‍ ലാലിനും, മമ്മൂട്ടിക്കും യുഎഇ  ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. അബുദാബി സാമ്പത്തിക വികസന വിഭാഗത്തിന്‍റെ ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറോ അല്‍ ഹമാദിയാണ് 10 വര്‍ഷത്തെ കാലാവധിയുള്ള വിസ ഇരു താരങ്ങള്‍ക്കും കൈമാറിയത്. 

യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും അര്‍ഹരായിരിക്കുന്നതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. ആദ്യമായാണ് മലയാളത്തില്‍ നിന്നുള്ള സിനിമാതാരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. കലാരംഗത്തെ സംഭാവന കണക്കിലെടുത്താണ് ഇരുവര്‍ക്കും പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. നേരത്തേ ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയാ മിര്‍സയുള്‍പ്പെടെയുളള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

സാധാരണ രണ്ടുവര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുളളത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കുപകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്‍്‌റ വിസ പദ്ധതി 2018-ലാണ് യുഎഇ ആരംഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാധാരണയായി യുഎഇയില്‍ താമസിച്ചുകൊണ്ട് അവിടെ നിക്ഷേപം നല്‍കാന്‍ താല്‍പ്പര്യമുളള സമ്പന്നരായ വ്യക്തികള്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുക. കൂടാതെ ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍ തുടങ്ങി അതതു മേഖലകളില്‍ ആഗോളതലത്തില്‍ പ്രശസ്തരായവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കാറുണ്ട്.

Contact the author

Web Desk

Recent Posts

Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 1 week ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More
Web Desk 2 weeks ago
Movies

'മമ്മൂട്ടി സാര്‍, നിങ്ങളാണെന്റെ ഹീറോ, കാതല്‍ ഈ വര്‍ഷത്തെ മികച്ച ചിത്രം'- സാമന്ത

More
More
Movies

മമ്മൂട്ടിയുടെ മകനായി ജീവ; വൈഎസ്ആറിന്റെ ബയോപിക് 'യാത്ര-2' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

More
More
Movies

'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

More
More