മരങ്ങളെയും, മൃഗങ്ങളെയും എണ്ണി തിട്ടപ്പെടുത്താമെങ്കില്‍ ജാതി സെന്‍സസിലൂടെ മനുഷ്യരെയുമാകാം - തേജസ്വി യാദവ്

ഡല്‍ഹി: രാജ്യത്ത് മരങ്ങളെയും, മൃഗങ്ങളെയും എണ്ണി തിട്ടപ്പെടുത്താമെങ്കില്‍ ജാതി സെന്‍സസിലൂടെ മനുഷ്യരുടെയും കണക്കെടുക്കാമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ദേശീയ ജാതി സെന്‍സസിന് വേണ്ടി പ്രധാനമന്ത്രിയുമായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് തേജസ്വി യാദവിന്‍റെ പ്രതികരണം.

ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിതിഷ് കുമാറും, തേജസ്വി യാദവും ഇന്നലെയാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ആദ്യമായാണ് നിതിഷ് കുമാറും, തേജസ്വി യാദവും ഒരേ കാര്യം ഒരുമിച്ച് ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അത് നടത്തുമെന്ന് നിതീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും, അത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടാല്‍ അതുവഴി എല്ലാ ജാതിയില്‍ പെട്ടവര്‍ക്കും പ്രത്യേക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നുമുള്ള ബിഹാര്‍ മുഖ്യമന്ത്രി അഭിപ്രായത്തിനൊപ്പം നില്‍ക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിതിഷ് കുമാറും തേജസ്വി യാദവും ഒരുമിച്ച് ഇക്കാര്യത്തില്‍ നീക്കം നടത്തുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജാതി സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും പാവപ്പെട്ടവരെ സഹായിക്കുന്നതിന് വളരെയധികം ഉപകരിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. മൃഗങ്ങളെയും, മരങ്ങളും എണ്ണി തിട്ടപ്പെടുത്താമെങ്കില്‍ മനുഷ്യരെയും ആകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ജാതി സെന്‍സസുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങള്‍ക്ക് ഒരേ അഭിപ്രായമാണ്. തങ്ങളുടെ ഈ ആവശ്യം കേള്‍ക്കാന്‍ തീരുമാനിച്ച പ്രധാനമന്ത്രിക്ക് നന്ദി. ഇനി തീരുമാനമെടുക്കേണ്ടത് മോദി സര്‍ക്കാര്‍ ആണെന്നും നിതിഷ് കുമാര്‍ വ്യക്തമാക്കി.


Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More