ചാരക്കേസ് ഗൂഢാലോചന; സിബി മാത്യൂസിന് മുന്‍‌കൂര്‍ ജാമ്യം

തിരുവനന്തപുരം: ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിന് മുന്‍‌കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെക്ഷന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിന്‍റെ അന്വോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിബി മാത്യൂസിന് മുന്‍കൂര്‍  ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി എസ്. വിജയന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം  അനുവദിച്ചിരുന്നു. 

റോയും, ഐബിയും പറഞ്ഞിട്ടാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യൂസ് കോടതിയില്‍ വാദിച്ചു. അതോടൊപ്പം നമ്പി നാരായണന്‍റെ  അറസ്റ്റ് രേഖപ്പെടുത്തി രണ്ടാം ദിവസം കേസ് സിബിഐ ഏറ്റെടുത്തു. അതിനാല്‍ തനിക്ക് നമ്പിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നും സിബി മാത്യൂസ്  കൂട്ടിച്ചേര്‍ത്തു. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട്  നമ്പി നാരായണനും മറിയം റഷീദയും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ നീണ്ടു നിന്ന വാദങ്ങള്‍ക്കൊടുവില്‍  കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നമ്പി നാരായണന് മേല്‍ ആരോപിച്ച ചാരക്കേസാണ് രാജ്യത്തെ ക്രയോജനിക് സാങ്കേതിക വിദ്യയുടെ മുന്നോട്ടുപോക്കിന് തടസ്സമായത്. 1999-ല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ 15 വര്‍ഷങ്ങള്‍ വൈകിയാണ് പൂര്‍ത്തിയാക്കാനായത്. കേസില്‍ ഉള്‍പ്പെട്ട് വ്യക്തി ജീവിതത്തിലും ശാസ്ത്രജ്ഞന്‍ എന്ന നിലയിലുള്ള പ്രൊഫഷണല്‍ ജീവിതത്തിലും വലിയ നഷ്ടങ്ങള്‍ സംഭവിച്ച നമ്പി നാരായണന് കോടതി ഉത്തരവ് പ്രകാരം നഷ്ട പരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നല്‍കിയിരുന്നു.


Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More