അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

ഉക്രെയിന്‍കാരെ ഒഴിപ്പിക്കാനായി അഫ്ഗാനിസ്ഥാനിലെത്തിയ ഉക്രെനിയന്‍ വിമാനം തട്ടിക്കൊണ്ടു പോയി. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്തനായിട്ടില്ല. വിമാനം  ഇറാനിലേക്ക് കൊണ്ടുപോയതായി  ഉക്രെയ്ൻ ഉപ വിദേശകാര്യ മന്ത്രി യെവ്ജെനി യെനിൻ  പറഞ്ഞു.

റഷ്യൻ വാർത്താ ഏജൻസി ടുസുമായി സംസാരിക്കുകയായിരുന്നു യെവ്ജെനി യെനിൻ. ഞായറാഴ്ടയാണ് വിമാനം അ‍ജ്ഞാതർ തട്ടിക്കൊണ്ടു പോയത്. വിമാനത്തിന്റെ നിയന്ത്രണം പൂർണമായും ഉക്രയന് നഷ്ടമായെന്നും മന്ത്രി കൂട്ടിച്ചേർത്തു. തട്ടിക്കൊണ്ടു പോയ വിമാനത്തിൽ അജ്ഞാതരായ  ആൾക്കാരുണ്ട്. സ്വദേശികളെ ഒഴിപ്പിക്കാനുള്ള ഉക്രെയിനിന്റെ മൂന്ന് ശ്രമങ്ങളു പരാജയപ്പെട്ടു. തിരക്ക് കാരണം ആളുകൾക്ക് വിമാനത്താവളത്തിൽ പ്രവേശിക്കാൻ കഴിയാത്തതിനാലാണ് ഒഴിപ്പിക്കൽ പരാജയപ്പെട്ടത്- ഉപ വിദേശകാര്യ മന്ത്രി പറഞ്ഞു. വിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൽ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല. അതേസമയം  വിമാനം തട്ടിയെടത്തവരുടെ പക്കൽ ആയുധങ്ങളുണ്ടെന്നും ഉക്രെയിൻ അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

31 ഉക്രേനിയക്കാർ ഉൾപ്പെടെ 83 പേരുമായി ഉക്രെയിൻ സൈനീക വിമാനം കീവിലെത്തിയതായി പ്രസിഡന്റി‍ന്റെ ഓഫീസ് അറിയിച്ചു. 31 പേരിൽ 12 പേർ സൈനീകരാണ്. അഫ്​ഗാനിസ്ഥാനിൽ നൂറോളം ഉക്രെയിൻകാർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More