എനിക്ക് നിങ്ങളുടെ സ്നേഹം മതിയെന്ന് ഇന്ദ്രന്‍സ് ചേട്ടന്‍; ആ സ്നേഹം എന്‍റെ കണ്ണ് നിറച്ചു - ബാദുഷ

ഹോം സിനിമക്ക് ശേഷം നടന്‍ ഇന്ദ്രന്‍സിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ് എന്‍. എം. ബാദുഷ. ഷൂട്ടിംങ്ങ് കഴിഞ്ഞ് താന്‍ കൊടുത്ത പാരിതോഷികം അദ്ദേഹം സ്വീകരിച്ചില്ല. പകരം തനിക്ക് സ്നേഹം മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു. ആ സ്നേഹത്തിന് മുന്നിൽ തന്‍റെ കണ്ണുകൾ നിറഞ്ഞു പോയിയെന്നും ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ഹോമിൽ നിന്നും എന്റെ മെയ്ഡ് ഇൻ കാരവാനിൽ വന്ന് എന്റെ സിനിമയെ പൂർണതയിൽ എത്തിച്ചു. ഇന്ദ്രൻസ് ചേട്ടാ എന്ത് പാവമാണ് നിങ്ങൾ. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയിൽ അഭിനയിച്ച ശേഷമാണ് എൻ്റെ സിനിമയുടെ സെറ്റിൽ അദ്ദേഹമെത്തിയത്. എത്തിയ ഉടൻ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു.ഷൂട്ടിംങ്ങ് കഴിഞ്ഞ് ഞാൻ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിർമ്മിക്കുന്ന, സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലെ ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി. ആസ്നേഹത്തിനുമുന്നിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി...ഹോമിൽ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു. നന്ദി ഇന്ദ്രൻസ് ചേട്ടാ...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
Web Desk 16 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 17 hours ago
Social Post

ജനങ്ങളെ പിഴിയാനുള്ള 1000 കോടി; വിശദീകരണവുമായി എം വി ഡി

More
More
Web Desk 21 hours ago
Social Post

'ഈ കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിക്കാൻ കഴിയില്ലെന്ന് ന്യായാധിപനും അറിയുമായിരിക്കും' - പ്രമോദ് പുഴങ്കര

More
More
Web desk 23 hours ago
Social Post

രാഹുൽ ഒരു ചൂണ്ടുപലകയാണ്, ജാഗ്രതൈ; -കെ ടി ജലീല്‍

More
More
Web Desk 23 hours ago
Social Post

ബ്രഹ്മപുരം; പ്രകാശ്‌ ജാവ്‌ഡേക്കര്‍ പ്രചരിപ്പിക്കുന്നത്‌ വസ്‌തുതയ്‌ക്ക്‌ നിരക്കാത്ത കാര്യങ്ങള്‍ - സിപിഎം

More
More