കണ്ണൂര്‍: യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാന്‍ സാധിക്കില്ലെന്ന് കോടതി. തലശ്ശേരി അഡീഷ്ണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ലിബിന്റെയും, എബിന്റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്കിയ ഹര്‍ജിയാണ് കോടതി റദ്ദാക്കിയത്. കണ്ണൂര്‍ ആര്.ടി.ഒ ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും, ഇരുവര്‍ക്കും കഞ്ചാവ് സംഘങ്ങളുമായി ബന്ധമുണ്ടെന്നുമാണ് പൊലീസ് ഹര്‍ജിയില്‍ ഉന്നയിച്ചത്.
അതേസമയം, ഇവര്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ജില്ലാ, ഫസ്റ്റ് ക്ലാസ് കോടതി അനുവദിച്ച ജാമ്യം നിലനില്‍ക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പൊലീസ് അസൂത്രിതമായി കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ലിബിനും, എബിനും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്ത് നിയമ സംവിധാനങ്ങള്‍ വഴി കുടുക്കുകയാണ്. കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ഇവര്‍ യൂട്യുബ് വ്ളോഗിലൂടെ വ്യക്തമാക്കിയിരുന്നു.