ഫൈസർ, ആസ്ട്ര സെനക്ക കൊവിഡ് വാക്സിനുകളുടെ സംരക്ഷണം 6 മാസം മാത്രമെന്ന് പഠനം

ഫൈസര്‍ ആസ്ട്ര സെനക്ക കൊവിഡ്  വാക്സിനുകളുടെ സംരക്ഷണം ശരീരത്തിന് ആറു മാസം മാത്രമെ ലഭിക്കുകയുള്ളുവെന്ന് പഠനം. രണ്ട് വാക്സിനുകളെയും കുറിച്ച് ബ്രിട്ടനിലെ ZOE കൊവിഡാണ്  പഠനം നടന്നത്. ആറ് മാസത്തിന് ശേഷം വാക്സിന്റെ ഫലപ്രാപ്തി കുറയുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ വാക്സിനുകൾക്ക് ബൂസ്റ്റർ ഡോസുകൾ വേണമെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. ആസ്ട്ര സെനക്ക വാക്സിന്റെ  ഫലപ്രാപ്തി അഞ്ച് മാസങ്ങൾക്ക് ശേഷം 77% മുതൽ 67% ആയി കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒരു കോടി ഇരുപത് ലക്ഷം ടെസ്റ്റ് ഫലങ്ങളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും ശൈത്യകാലത്ത് സംരക്ഷണം 50% ൽ താഴെയാകുമെന്നും ZOE പഠനത്തിൽ കണ്ടെത്തി. അടിയന്തരമായി ചെയ്യേണ്ട ചില വസ്തുതതകളിലേക്ക് പഠനം വിരൽ ചൂണ്ടുന്നുണ്ടെന്ന് ZOE ഡയറക്ടർ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുമ്പോൾ വാക്സിൻ സംരക്ഷണം കുറയുന്നത് കാണാതിരിക്കാന്‍ കഴിയില്ലെന്നും  ZOE ഡയറക്ടർ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെപ്റ്റംബർ മുതൽ പ്രായമായവർക്കും മറ്റ് ശാരീരിക അവശതകൾ ഉള്ളവർക്കും മൂന്നാമത്തെ ഡോസ് നൽകാൻ ബ്രിട്ടൻ തീരുമാനിച്ചിട്ടുണ്ട്.   ഈ വർഷാവസാനത്തോടെ വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കുന്നതിനുള്ള  കാമ്പെയ്‌ൻ ബ്രിട്ടൺ ആരംഭിച്ചു കഴിഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More