താലിബാന്‍ തകര്‍ത്ത തലയോട്ടിയുടെ ഭാഗം ഇപ്പോഴും താന്‍ സൂക്ഷിക്കുന്നുണ്ട് - മലാല യൂസഫ്‌ സായ്

ബൂസ്റ്റണ്‍: താലിബാന്‍ വെടിവെച്ച് തകര്‍ത്ത തലയോട്ടിയുടെ ഭാഗം ഇപ്പോഴും താന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന് നോബല്‍ സമ്മാന ജേതാവ് മലാലാ യൂസഫ്‌ സായ്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ തീവ്രവാദികള്‍ കീഴടക്കിയതിന് പിന്നാലെയാണ് മലാലയുടെ പ്രതികരണം. അതോടൊപ്പം അഫ്ഗാന്‍ ജനതയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും മലാല പറഞ്ഞു.

2012 ഒക്ടോബറിൽ താലിബാൻ തീവ്രവാദികള്‍ സ്കൂള്‍  ബസിലേക്ക് അതിക്രമിച്ച് കയറി. തന്‍റെ തലയിലേക്ക് വെടി വെച്ചു. അത് തലച്ചോറിന് ക്ഷതമുണ്ടാക്കി. വെടിയുണ്ട പുറത്തെടുത്ത ശാസ്ത്രക്രിയയുടെ മുറിപ്പാടുകള്‍ തന്‍റെ ശരീരത്തില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. പാകിസ്ഥാനിലെ പെഷവാറിലെ ഡോക്ടര്‍മാരുടെ പെട്ടന്നുള്ള ഇടപെടലാണ് തന്‍റെ ജീവന്‍ തിരിച്ച് കിട്ടാന്‍ സഹായകമായത്. അവിടുന്ന്  ഇസ്‌ലാമാബാദിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കും മാറ്റുകയായിരുന്നുവെന്നും മലാല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതോടൊപ്പം, ശസ്ത്രക്രിയ ചെയ്ത് മാറ്റിയ തലയോട്ടിയുടെ ഭാഗം തന്‍റെ വയറിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. അണുബാധ ഏല്‍ക്കാതിരിക്കാന്‍ ടൈറ്റാനിയം പ്ലേറ്റ് ഉപയോഗിച്ചാണ് തലയോട്ടിയുടെ ഭാഗം അടച്ചത്. താലിബാന്‍ തകര്‍ത്ത് തന്‍റെ തലയോട്ടി ഇപ്പോഴും താന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും മലാല കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയതിനാണ് താലിബാന്‍ തീവ്രവാദികള്‍ മലാലയെ വെടിവെച്ചത്.

Contact the author

Web Desk

Recent Posts

International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More