പ്ലീസ്, സഹായം വേണ്ട -അമേരിക്കയോട് ഇറാന്‍

ടെഹ്‌റാന്‍: കൊറോണാ വ്യാപനവും മരണവും മൂലം പൊറുതിമുട്ടുന്ന ഇറാന്‍ പക്ഷെ അമേരിക്ക വാഗ്സനം ചെയ്ത സഹായം നിരസിച്ചു. അമേരിക്ക നടത്തി എന്ന് ചൈന ആരോപിച്ച വൈറസ് ഗൂഢാലോചന ശരി വെച്ചുകൊണ്ടാണ്‌ ഇറാന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സഹായത്തിന്‍റെ മറവില്‍ കൂടുതല്‍ അപകടകാരികളായ വൈറസ്സുകളെ രാജ്യത്തെത്തിക്കാന്‍ അമേരിക്ക ശ്രമിച്ചെക്കുമെന്നാണ് ഇറാന്‍ ഭയപ്പെടുന്നത്.

കോറോണാ വൈറസുകളെ സൃഷ്ടിച്ചതിനു പിന്നില്‍ അമേരിക്കയാണെന്ന് നേരത്തെ ചൈന ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്ന പ്രസ്താവനയാണ് ഇറാന്‍ ആത്മീയ നേതാവ് ആയത്തുള്ള അല്‍ ഖൊമേനി നടത്തിയിരിക്കുന്നത്. മരുന്നിലൂടെയും മറ്റും വൈറസുകളെ രാജ്യത്തേക്ക് എത്തിക്കാന്‍ അമേരിക്ക ശ്രമിക്കും, തങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രങ്ങളെ തകര്‍ക്കാന്‍ മെഡിക്കല്‍ പ്രോഫഷണലുകളിലൂടെ അമേരിക്ക ആക്രമണം അഴിച്ചു വിട്ടേക്കുമെന്നാണ് ഖൊമേനിയുടെ പ്രസ്താവന.

ഏതായാലും ചൈനയുടെയും ഇറാന്‍റെയും ആരോപണങ്ങള്‍ തെളിയിക്കുന്ന യാതൊരു തെളിവുകളും ഇതുവരെ ലഭ്യമായിട്ടില്ല.

 

Contact the author

web desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More