മിര്‍സാപൂര്‍ വിന്ധ്യാ ധാം ആകും, മിയാഗഞ്ച് മായാഗഞ്ച് ആകും -യോഗിയുടെ സ്ഥലപ്പേര് മാറ്റല്‍ തുടരുന്നു

ലഖ്‌നൌ: ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ അലഹബാദിനെ പ്രയാഗ് രാജ് ആക്കിമാറ്റിയ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പേരുമാറ്റല്‍ തുടരുന്നു. സംസ്ഥാനത്തെ പുരാതനമായ പട്ടണങ്ങളുടേയും റെയില്‍വേ സ്റ്റേഷനുകളുടെയും പ്രദേശങ്ങളുടേയും ജില്ലകളുടെയും പേരുകളാണ് മാറ്റിക്കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയതായി ഇപ്പോള്‍ രണ്ടു സ്ഥലനാമങ്ങളാണ് അജണ്ടയിലുള്ളത്. മിര്‍സാപ്പൂരും, മിയാഗഞ്ചുമാണ് ഇപ്പോള്‍ അടിയന്തിരമായി പേരുമാറ്റത്തിന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മിര്‍സാപ്പൂരിന് വിന്ധ്യാ ധാം എന്നും മിയാഗഞ്ചിന് മായാഗഞ്ച് എന്നും പേരുനല്കാനാണ് ധാരണ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യോഗി ആദിത്യനാഥ് പ്രചാരണ രംഗത്ത് മുന്നോട്ടുവെച്ച കാര്യമാണിതെന്ന് ബിജെപി എംഎല്‍എ ബംബാലാല്‍ പറഞ്ഞു. ആദ്യം പേരുമാറ്റുന്നത് മിയാഗഞ്ചിന്‍റെതാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പേരുമാറ്റ വിഷയം ചര്‍ച്ചയാക്കിയത് എന്ന് ബംബാലാല്‍ എംഎല്‍എ പറഞ്ഞു. ഇത് സംബന്ധിച്ച കത്ത് ഉന്നാവ് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറിന് എംഎല്‍എ കൈമാറി. എംഎല്‍എയുടെ കത്ത് പരിഗണിച്ച് ജില്ലാ ഭരണകൂടം സര്‍ക്കാരിന് കത്തയച്ചു. ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം സംസ്ഥാന മന്ത്രി രമാശങ്കര്‍ സിംഗ് മിര്‍സാപ്പൂര്‍ പേരുമാറ്റം സജീവ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. വിന്ധ്യാ ധാം എന്ന പേരിലായിരിക്കും മിര്‍സാപ്പൂര്‍ ഇനി അറിയപ്പെടുക എന്നാണ് മന്ത്രി പറഞ്ഞത്. ഇതിനായുള്ള നടപടിക്രമങ്ങളും ഉടന്‍ പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചരിത്ര പ്രസിദ്ധമായ അലഹബാദിന് പുറമേ നിരവധി സ്ഥലങ്ങളുടെ പേരുമാറ്റം യോഗി സര്‍ക്കാരിന്റെ അജണ്ടയിലുണ്ട്. ഇതില്‍ ചിലതെല്ലാം നടപ്പിലാക്കിക്കഴിഞ്ഞിട്ടുണ്ട്.  പണ്ഡിറ്റ്‌ ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷനും അയോധ്യാ റെയില്‍വേ സ്റ്റേഷനും ഇത്തരത്തില്‍ പേരുമാറ്റപ്പെട്ടവയാണ്. യഥാക്രമം മുഗള്‍ സരായ്, ഫൈസാബാദ് എന്നിവയായിരുന്നു നേരത്തെയുള്ള പേരുകള്‍.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 20 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 21 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 22 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More