മുഖ്യമന്ത്രി ഒന്നും ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഒന്നും ഗൗരവമായി എടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. മുട്ടില്‍ മരംമുറി കേസ്, കൊവിഡ്‌ പ്രതിരോധം തുടങ്ങിയവയില്‍ പിണറായി വിജയന്‍ മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. മരംമുറി കേസില്‍ രാഷ്ട്രീയ നേതാക്കന്മാരുടെ താല്പര്യപ്രകാരമാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും സതീശന്‍ ആരോപിച്ചു.

ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്‍മാറിയത് പ്രതിപക്ഷത്തിന്‍റെ കാര്യക്ഷമമായ ഇടപെടലിലൂടെയാണ്. മരംമുറി കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തതും പ്രതിപക്ഷത്തിന്‍റെ ആവശ്യപ്രകാരമായിരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേസില്‍ ഉള്‍പ്പെട്ട പ്രതികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് വനം മന്ത്രി ഉറപ്പ് നല്‍കിയിട്ടും രണ്ട് മാസത്തെ നടപടിക്രമങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ യാതൊരുവിധത്തിലുള്ള നടപടിയും സ്വീകരിച്ചില്ല. പ്രതികളും, ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ഫോണ്‍ വിളികളുടെ രേഖ പുറത്ത് വന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ് ചെയ്തെന്നും സതീശന്‍ പറഞ്ഞു. അതോടൊപ്പം സംസ്ഥാനത്തെ കൊവിഡ്‌ പ്രതിരോധം പരാജയമായിരുന്നുവെന്നും സതീശന്‍ വ്യക്തമാക്കി. ഇപ്പോള്‍ കൂടുതല്‍ നടക്കുന്നത് ആന്‍റിജന്‍ പരിശോധനയാണ്. ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയാല്‍ കൊവിഡ്‌ രോഗികളുടെ എണ്ണം ഉയരുമെന്നും സതീശന്‍ ആരോപിച്ചു.

Contact the author

Web Desk

Recent Posts

National Desk 15 hours ago
Keralam

ബിജെപിയുടെ വനിതാ സംവരണ ബില്‍ ജാതി സെന്‍സസില്‍ നിന്ന് ശ്രദ്ധതിരിക്കാനുളള തന്ത്രം- രാഹുല്‍ ഗാന്ധി

More
More
Web Desk 17 hours ago
Keralam

അന്തവും കുന്തവും തിരിയാത്തയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി-കെ എം ഷാജി

More
More
Web Desk 20 hours ago
Keralam

സോണിയാ ഗാന്ധിയുടെ വീട് കത്തിക്കാന്‍ ആഹ്വാനം; അസം മുഖ്യമന്ത്രിക്കെതിരെ പരാതി

More
More
Web Desk 1 day ago
Keralam

വനിതാ സംവരണ ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തട്ടിപ്പ്- എം വി ഗോവിന്ദന്‍

More
More
Web Desk 2 days ago
Keralam

അയിത്തം അവകാശമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല, ആദ്യമായി അമ്പലത്തില്‍ പോകുന്നയാളല്ല ഞാന്‍- കെ രാധാകൃഷ്ണന്‍

More
More
Web Desk 2 days ago
Keralam

'വിജയത്തിന്റെ ക്രെഡിറ്റ് എനിക്കുനല്‍കുമെന്ന് സുധാകരന്‍ വാശിപിടിച്ചു, അത് തടയാനാണ് മൈക്ക് നീക്കിയത്'- വി ഡി സതീശന്‍

More
More