കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരുടെ ശമ്പളം 2018 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരുടെ ശമ്പളം 2018 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ചു. 8 വര്‍ഷത്തിനുശേഷമാണ് ശമ്പള വര്‍ദ്ധനവ് കാര്‍ഷിക വികസന ബാങ്കില്‍ നടപ്പാക്കുന്നത്.  2013 ലാണ് ഏറ്റവും ഒടുവില്‍ ശമ്പള പരിഷ്കരണം നടന്നത്.  അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കേണ്ടതായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി പൂര്‍ത്തിയായ മുറയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കിയത്. ശമ്പള പരിഷ്‌കരണ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തുകയും രജിസ്ട്രാറുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്നാണ് സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

6200 രൂപയില്‍ തുടങ്ങി 86,455 ല്‍ അവസാനിച്ചിരുന്ന മാസ്റ്റര്‍ സ്‌കെയില്‍ പരിഷ്‌കരണത്തിന് ശേഷം 9300 രൂപയില്‍ തുടങ്ങി 1,07,950 രൂപയിലായിരിക്കും അവസാനിക്കുക. വിവിധ അലവന്‍സുകളില്‍ 25 രൂപയുടെ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. പരമാവധി സ്റ്റാഗ്‌നേഷന്‍ ഇന്‍ക്രിമെന്റ് അഞ്ചായി നിജപ്പെടുത്തിയിട്ടുണ്ട്. വിവിധ അലവന്‍സുകളില്‍ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ഇന്‍ക്രിമെന്റുകള്‍ നേരത്തയുള്ള വ്യവസ്ഥകള്‍ക്ക് അനുസൃതമായി കാലതാമസമില്ലാതെ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 2018 ജൂലൈയ്ക്ക് ശേഷം സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കും പുതുക്കിയ സ്‌കെയിലിലായിരിക്കും ശമ്പളം ലഭിക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018 ജൂലൈ ഒന്നിലെ ശമ്പളത്തോടൊപ്പം 54 ശതമാനം ക്ഷാമബത്ത ലയിപ്പിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു നല്‍കി. 2018 ജൂലൈ ഒന്നിനുള്ള ക്ഷാമബത്ത 52 ശതമാനവും 2019 ജനുവരി ഒന്നിന് 57 ശതമാനവും ജൂലൈയില്‍ 63 ശതമാനവും 2020 ജനുവരിയില്‍ 70 ശതമാനവും ജൂലൈയില്‍ 76 ശതമാനവുമായിരിക്കും. വീട്ടുവാടക അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമോ പരമാവധി 5000 രൂപയോ ആയിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതിന് സമാനമായിരിക്കും സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്. മെഡിക്കല്‍ അലവന്‍സിനു പകരം മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കും. ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ പ്രതിവര്‍ഷം 3000 രൂപ മെഡിക്കല്‍ അലവന്‍സായി ലഭിക്കും. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 3 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More