ഏത് രാജ്യക്കാരായാലും കായിക താരങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണ്; നീരജ് ചോപ്രയ്ക്ക് ബജ്രംഗ് പൂനിയയുടെ ഐക്യദാര്‍ഢ്യം

ഡല്‍ഹി: പാക്കിസ്ഥാന്‍ കായിക താരവുമായി ബന്ധപ്പെട്ട ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പരാമര്‍ശം വിവാദമായതില്‍ പ്രതികരണവുമായി ഗുസ്തി താരം ബജ്‌റംഗ് പൂനിയ. 'ഒരു അത്‌ലറ്റ് ഏതു രാജ്യക്കാരനായാലും അയാളൊരു കായികതാരമാണ് എന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്‌. അതിനി പാക്കിസ്ഥാന്‍ കാരനായാലും അയാള്‍ക്കെതിരെ ഞങ്ങള്‍ സംസാരിക്കില്ല. ഒരു കായിക താരം ഏത് രാജ്യത്തെ പ്രതിനിധീകരിക്കുന്നവരായാലും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവരാണ്' ബജ്‌റംഗ് പൂനിയ പറഞ്ഞു.

ടോക്കിയോ ഒളിംപിക്‌സില്‍ ഫൈനല്‍ മത്സരത്തിനിടെ പാക്കിസ്ഥാന്‍ താരം അര്‍ഷാദ് നദീം തന്റെ ജാവലീന്‍ എടുത്തു നടന്നിരുന്നു എന്ന് ഒരു അഭിമുഖത്തിനിടെ നീരജ് പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ വാക്കുകളെ വളച്ചൊടിക്കുകയും വിദ്വേഷ പ്രചരണം നടത്തുകയുമായിരുന്നു. അനാവശ്യ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് നീരജ് ചോപ്ര പറഞ്ഞു. തന്റെ ജാവലീനില്‍ കൃത്രിമത്വം കാണിക്കാനാണ് അര്‍ഷാദ് ജാവലീന്‍ എടുത്തതെന്ന തരത്തില്‍ വരുന്ന പ്രവചരണങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാതെ വളച്ചൊടിക്കുകയാണ്. നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടി താന്‍ പറഞ്ഞ വാക്കുകള്‍ ഉപയോഗിക്കരുത് എന്നും നീരജ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. മത്സരത്തിനെത്തിയാല്‍ എല്ലാവരും ജാവലീന്‍ ആദ്യം ഒഫീഷ്യല്‍സിനെ ഏല്‍പ്പിക്കണം. പിന്നീട് മത്സരത്തില്‍ ആരുടെ ജാവലീന്‍ വേണമെങ്കിലും ഉപയോഗിക്കാം.


Contact the author

Web Desk

Recent Posts

National Desk 6 hours ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 9 hours ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 1 day ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'അതിയായ ദുഖവും നിരാശയും തോന്നുന്നു'; കര്‍ണാടകയിലെ വിവാദത്തെക്കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ്‌

More
More
National Desk 1 day ago
National

ഉജ്ജയിന്‍ ബലാത്സംഗം; പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

More
More
National Desk 1 day ago
National

ഇസ്‌കോണിനെതിരായ ആരോപണം; മേനകാ ഗാന്ധിക്ക് നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്

More
More